Sunday, October 14, 2012
അസമില്‍ വര്‍ഗീയവിവേചനം സൃഷ്ടിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടും: ബുദ്ധദേബ്
സമൂഹത്തില്‍ വര്‍ഗീയവിവേചനം സൃഷ്ടിക്കുന്ന ശക്തികള്‍ക്കെതിരെ സിപിഐ എം ശക്തമായി പോരാടുമെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും പാര്‍ടി മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വംശീയലഹളയ്ക്ക് വിധേയരായ അസം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് സിപിഐ എം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസമില്‍ ദീര്‍ഘകാലമായി രമ്യതയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ ജന്മനാട്ടില്‍നിന്ന് ആട്ടിപ്പായിക്കാനുമുള്ള ശ്രമമാണ് കലാപത്തിന് ഇടയാക്കിയത്. രാഷ്ട്രീയലക്ഷ്യത്തോടെ കലാപമുണ്ടാക്കുന്ന ബിജെപിക്കൊപ്പം കോണ്‍ഗ്രസ്സുമുണ്ട്. ബംഗ്ലാദേശില്‍നിന്ന് വരുന്ന ഹിന്ദുക്കളെ അഭയാര്‍ഥികളായും മുസ്ലിങ്ങളെ നുഴഞ്ഞു കയറ്റക്കാരായുമാണ് ബിജെപി കണക്കാക്കുന്നത് ഇത് വിവേചനപരമാണ്- ബുദ്ധദേബ് പറഞ്ഞു.
കലാപം നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് അസം സംസ്ഥാന സെക്രട്ടറി ഉദ്ദബ്ദേബ് ബര്‍മന്‍ പറഞ്ഞു. ബോഡോ ലാന്റ് ടെറിറ്റോറിയല്‍ മേഖലയില്‍ വംശീയകലാപം ആവര്‍ത്തിക്കുകയാണ്. അതിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമമില്ല. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം രാജവംശി ആദിവാസിവിഭാഗക്കാരും ആക്രമണത്തിന് ഇരയാകുന്നു. ഐക്യവും സൗഹാര്‍ദവും സംരക്ഷിക്കാന്‍ സിപിഐ എം സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നതായി ബര്‍മന്‍ അറിയിച്ചു. കൊല്‍ക്കത്ത വിശ്വവിദ്യാലയ ശതാബ്ദി ഹാളില്‍ നടന്ന യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് സലിം, ജില്ലാ സെക്രട്ടറി രഘുനാഥ് കുഷിയാരി എന്നിവര്‍ സംസാരിച്ചു.
(ഗോപി)
അസം അഭയാര്‍ഥികളെ സഹായിക്കുക: ഡിവൈഎഫ്ഐ
ന്യൂഡല്‍ഹി: അസം വംശീയകലാപത്തില്‍ അഭയാര്‍ഥികളായവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാ യൂണിറ്റുകളോടും അംഗങ്ങളോടും ആവശ്യപ്പെട്ടു.
വംശീയകലാപത്തില്‍ അസമിലെ കൊക്രാജറിലും സമീപജില്ലകളിലുമായി ഏതാണ്ട് അഞ്ചുലക്ഷംപേര്‍ അഭയാര്‍ഥികളായി. 80 പേര്‍ കൊല്ലപ്പെട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും രണ്ടുലക്ഷത്തോളംപേര്‍ ക്യാമ്പുകളില്‍ തുടരുന്നു. അടിസ്ഥാനസൗകര്യമില്ലാത്ത ക്യാമ്പുകളുടെ അവസ്ഥ തികച്ചും ശോചനീയമാണ്. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് കുറഞ്ഞ സൗകര്യമെങ്കിലും ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദേശീയതലത്തില്‍ ഡിവൈഎഫ്ഐ ഫണ്ടുശേഖരണം നടത്തുന്നത്. അസം റിലീഫ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ഥിച്ചു. ന്യൂഡല്‍ഹി: അസം വംശീയകലാപത്തില്‍ അഭയാര്‍ഥികളായവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരിക്കാന്‍ ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി എല്ലാ യൂണിറ്റുകളോടും അംഗങ്ങളോടും ആവശ്യപ്പെട്ടു.
വംശീയകലാപത്തില്‍ അസമിലെ കൊക്രാജറിലും സമീപജില്ലകളിലുമായി ഏതാണ്ട് അഞ്ചുലക്ഷംപേര്‍ അഭയാര്‍ഥികളായി. 80 പേര്‍ കൊല്ലപ്പെട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും രണ്ടുലക്ഷത്തോളംപേര്‍ ക്യാമ്പുകളില്‍ തുടരുന്നു. അടിസ്ഥാനസൗകര്യമില്ലാത്ത ക്യാമ്പുകളുടെ അവസ്ഥ തികച്ചും ശോചനീയമാണ്. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് കുറഞ്ഞ സൗകര്യമെങ്കിലും ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദേശീയതലത്തില്‍ ഡിവൈഎഫ്ഐ ഫണ്ടുശേഖരണം നടത്തുന്നത്. അസം റിലീഫ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ഥിച്ചു.
deshabhimani 141012
Labels:
ഡി.വൈ.എഫ്.ഐ,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment