Tuesday, October 2, 2012

സബ്സിഡിയില്ലാത്ത സിലിന്‍ഡറിന് 942 രൂപ

സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറുകളുടെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം നിലവില്‍വന്നു. ഇതു സംബന്ധിച്ച എണ്ണക്കമ്പനികളുടെ നിര്‍ദ്ദേശം കേരളത്തിലെ വിതരണക്കാര്‍ക്ക് ഇ-മെയിലായി ലഭിച്ചു. ഇതുപ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള സിലിന്‍ഡറിന് 942 രൂപ നല്‍കണം. 1435 രൂപയുണ്ടായിരുന്ന വ്യാവസായികാവശ്യത്തിനുള്ള സിലിന്‍ഡറിന് 1662.50 രൂപയായി വര്‍ധിപ്പിച്ചു. ചില നികുതികളും വിതരണക്കാരുടെ കൂലിയും കൂടി ചേരുന്നതോടെ വില ഇതിലും കൂടും. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും അതുപോലെ ഒഴിവാക്കപ്പെട്ട പ്രത്യേക വിഭാഗങ്ങള്‍ക്കും സിലിന്‍ഡര്‍ വില 1150 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 977 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനമനുസരിച്ചു എല്ലാ മാസവും ഒന്നിനു വില പുതുക്കാനും കേന്ദ്ര പെട്രോളിയം മന്ത്രാലായം തീരുമാനിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡി സിലിന്‍ഡര്‍ ആറാക്കി വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീര്‍ത്തും ജനദ്രോഹപരമായ നടപടി. ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡി സിലിണ്ടറിന് 427.50 രൂപയാണ് വില. സബ്സിഡിയുള്ള ആറെണ്ണം കഴിഞ്ഞുള്ള ഓരോ സിലിന്‍ഡറിനും ഇനി 500 രൂപയിലധികം നല്‍കണം.

deshabhimani 021012

1 comment:

  1. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറുകളുടെ വില കുത്തനെ ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം നിലവില്‍വന്നു. ഇതു സംബന്ധിച്ച എണ്ണക്കമ്പനികളുടെ നിര്‍ദ്ദേശം കേരളത്തിലെ വിതരണക്കാര്‍ക്ക് ഇ-മെയിലായി ലഭിച്ചു. ഇതുപ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള സിലിന്‍ഡറിന് 942 രൂപ നല്‍കണം.

    ReplyDelete