Tuesday, October 2, 2012

ലോകം കണ്ട മികച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍: കാരാട്ട്


ലോകം കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരില്‍ ഒരാളാണ് തിങ്കളാഴ്ച അന്തരിച്ച എറിക്് ഹോബ്സ്ബാം എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് അനുസ്മരിച്ചു. സാമൂഹ്യശാസ്ത്രത്തിലും മാനവികവിഷയങ്ങളിലും ലോകത്തിലെതന്നെ ഏറ്റവും വലിയ പണ്ഡിതന്‍കൂടിയാണ് എറിക്സ് ഹോബ്സ് ബാം.

റഷ്യന്‍ വിപ്ലവം നടന്ന 1917 ല്‍ ജനിച്ച അദ്ദേഹം ജീവിതകാലം മുഴുവന്‍ മാര്‍ക്സിസ്റ്റ് വീക്ഷണത്തോട് പ്രതിബദ്ധത പുലര്‍ത്തി. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഉത്ഭവം, വളര്‍ച്ച എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന "19-ാം നൂറ്റാണ്ടിന്റെ ചരിത്രം" എറിക് ഹോബ്സ് ബാം ലോകത്തിന് നല്‍കിയ സുപ്രധാന സംഭാവനയാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ എറിക് ഹോബ്സ് ബാമിനെ അദ്ദേഹത്തിന്റെ ലണ്ടനിലുള്ള വീട്ടില്‍ ചെന്നുകണ്ടതും കാരാട്ട് അനുസ്മരിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ജാഗ്രത്തായിരുന്നു. രാഷ്ട്രീയത്തെക്കുറിച്ച് ഏറെ സംസാരിച്ച അദ്ദേഹം ഇന്ത്യയിലെ ഇടതുപക്ഷത്തെക്കുറിച്ചും ലാറ്റിനമേരിക്കയിലെ സംഭവ വികാസങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. അദ്ദേഹത്തിന്റെ മരണത്തിലൂടെ പ്രഗത്ഭനായ ചരിത്രകാരനെയും ഇടതുപക്ഷ ചിന്തകനെയുമാണ് ലോകത്തിന് നഷ്ടമായതെന്നും കാരാട്ട് പറഞ്ഞു.

deshabhimani 021012

1 comment:

  1. ലോകം കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരില്‍ ഒരാളാണ് തിങ്കളാഴ്ച അന്തരിച്ച എറിക്് ഹോബ്സ്ബാം എന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് അനുസ്മരിച്ചു. സാമൂഹ്യശാസ്ത്രത്തിലും മാനവികവിഷയങ്ങളിലും ലോകത്തിലെതന്നെ ഏറ്റവും വലിയ പണ്ഡിതന്‍കൂടിയാണ് എറിക്സ് ഹോബ്സ് ബാം.

    ReplyDelete