Wednesday, October 3, 2012
ബസ് ചാര്‍ജ് ചൊവ്വാഴ്ച കൂട്ടും
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ 9 ന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ അംഗങ്ങളായ മന്ത്രിതല സമിതിയെ ബസുടമകളുമായി ചര്‍ച്ച നടത്തുന്നതിന് ചുമതലപ്പെടുത്തി. പാചകവാതക സബ്സിഡിക്ക് പ്രത്യേക പാക്കേജ് രൂപീകരിക്കും. എപിഎല്ലുകാര്‍ക്കും സബ്സിഡി നല്‍കാന്‍ ശ്രമിക്കും. പാക്കേജ് മന്ത്രിസഭായോഗം പരിഗണിക്കും. തീരദേശ ഹൈവേക്ക് 117.62 കോടിക്കും പാലായില്‍ ടെക്നോ സിറ്റി സ്ഥലമെടുപ്പിനും ഭരണാനുമതിയായി.
അരൂര്‍ റെയില്‍വേ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. കാവല്‍ക്കാരില്ലാത്ത ക്രോസുകളില്‍ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാത്ത റെയില്‍വേയുടെ നടപടിയോട് യോജിപ്പില്ല. ബയോഗ്യാസ് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് നികുതി ഇളവ് നല്‍കും. 2009 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ കുടിശിക പലിശ സര്‍ക്കാര്‍ വഹിക്കും. ബിപിഎല്‍ കുടുംബങ്ങളിലെ കുട്ടികളുടെ വായ്പയുടെ കാര്യം സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. ഉന്നത വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ ബാങ്കുസമിതിയുടെ തീരുമാനം സ്വീകാര്യമല്ല. തിരുവനന്തപുരത്ത് കോളറ കണ്ടെത്തിയ സാഹചര്യത്തില്‍ രോഗനിവാരണത്തിന് ഫണ്ട് അനുവദിച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. നെല്ല് സംഭരണത്തിന് 50 കോടി രൂപ കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
deshabhimani news
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനക്ക് ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കും. ചാര്‍ജ് വര്‍ധന ചര്‍ച്ച ചെയ്യാന്‍ 9 ന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ReplyDelete