Monday, October 1, 2012
കുടുംബശ്രീ പുസ്തകയാത്രയില്‍ ഹസ്സന്‍ എത്തിയത് പ്രതിഷേധത്തിന് ഇടയാക്കി
കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച പുസ്തയാത്രാ സ്വീകരണച്ചടങ്ങില്‍ ക്ഷണിതാവല്ലാത്ത എം എം ഹസ്സന്‍ പങ്കെടുക്കാന്‍ എത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധസൂചകമായി കരിങ്കൊടികാട്ടിയ സിഡിഎസ്, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൈയേറ്റംചെയ്തു. മര്‍ദനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി യു പ്രസാദിനെയും ഡിവൈഎഫ്ഐ ടൗണ്‍ കമ്മിറ്റി അംഗം ഫൈസല്‍ ഇസ്മയിലിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹിളാ അസോസിയേഷന്റെയും സിഡിഎസിന്റെയും പ്രവര്‍ത്തകരായ ഷീല ഷാജി, നീസ് അനില്‍കുമാര്‍ എന്നിവര്‍ക്കും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ ഷാജഹാനും മര്‍ദനമേറ്റു. മുപ്പതോളം സിഡിഎസ്, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ ആലുവ പൊലീസ് അറസ്റ്റ്ചെയ്തു. പ്രതിഷേധംമൂലം എം എം ഹസ്സന്‍ പ്രസംഗിക്കാതെ മടങ്ങി.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാജീവ് സഖറിയ, സിഡിഎസ് പ്രവര്‍ത്തകരായ റംല അലിയാര്‍, നീസ് അനില്‍കുമാര്‍, ഷീല ഷാജി, പുഷ്പലത, ഷൈല സുദര്‍ശനന്‍, ഡിവൈഎഫ്ഐ ടൗണ്‍ സെക്രട്ടറി ജോമോന്‍ രാജ്, പ്രസിഡന്റ് പി എ അന്‍സാര്‍, കീഴ്മാട് വില്ലേജ് കമ്മിറ്റി അംഗം കെ കെ ലത്തീഫ്, ആലുവ നഗരസഭ മുന്‍ കൗണ്‍സിലര്‍ ഇബ്രാഹിംകുട്ടി എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളംപേരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ്ചെയ്തതോടെ പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബശ്രീപ്രവര്‍ത്തകരും ഇറങ്ങിപ്പോയി. പിന്നീട് വെറുമൊരു ചടങ്ങുനടത്തി പരിപാടി അവസാനിപ്പിക്കുകയായിരുന്നു.
ആലുവ നഗരസഭാ അധികൃതരും കോണ്‍ഗ്രസുംകൂടിയാണ് പരിപാടിയിലെ ക്ഷണിതാവല്ലാത്ത ഹസ്സനെ ചടങ്ങിലേക്ക് ധിക്കാര പൂര്‍വം കൊണ്ടുവന്നത്. ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളിലായിരുന്നു പരിപാടി. വൈകിട്ട് ആറോടെ ഹസ്സന്‍ സ്ഥലത്ത് എത്തിയപ്പോള്‍തന്നെ സിഡിഎസ്, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ "കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എം എം ഹസ്സന്‍ ഗോബാക്ക്" വിളിയോടെ കരിങ്കൊടി ഉയര്‍ത്തുകയായിരുന്നു. ജനശ്രീ മിഷന്റെപേരില്‍ തട്ടിപ്പു നടത്തിയ ഹസ്സനെ കുടുംബശ്രീയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുവന്നതാണ് രൂക്ഷമായ പ്രതിഷേധത്തിന് ഇടയാക്കിയത്. ഹസ്സന്റെ പേര് പരിപാടിയുടെ നോട്ടീസില്‍ ഉണ്ടായിരുന്നില്ല. കെ പി ധനപാലന്‍ എംപിയായിരുന്നു ഉദ്ഘാടകന്‍. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് കോണ്‍ഗ്രസുകാരുടെ താളത്തിനൊത്ത് തുള്ളുകയായിരുന്നു.
deshabhimani 011012
Labels:
കുടുംബശ്രീ
Subscribe to:
Post Comments (Atom)
കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച പുസ്തയാത്രാ സ്വീകരണച്ചടങ്ങില്‍ ക്ഷണിതാവല്ലാത്ത എം എം ഹസ്സന്‍ പങ്കെടുക്കാന്‍ എത്തിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധസൂചകമായി കരിങ്കൊടികാട്ടിയ സിഡിഎസ്, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൈയേറ്റംചെയ്തു. മര്‍ദനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ReplyDeleteടുംബശ്രീ ജാഥയോട് അനുബന്ധിച്ച് ആലുവയില്‍ നടന്ന പരിപാടിയില്‍ ജനശ്രീ ചെയര്‍മാന്‍ എം എം ഹസന്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ച് അലങ്കോലമാക്കുകയായിരുന്നുവെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ മനസില്‍ കുടുംബശ്രീയെ തകര്‍ക്കാന്‍ നടക്കുന്ന വില്ലന്റെ സ്ഥാനമാണ് ഹസനുള്ളത്. കുടുംബശ്രീയെ തകര്‍ത്ത് സര്‍ക്കാരിന്റെ ഫണ്ട് ജനശ്രീ തട്ടിയെടുക്കുന്ന വിവാദ പശ്ചാത്തലത്തില്‍ അതിന്റെ ചെയര്‍മാന്‍ കുടുംബശ്രീ വേദിയിലേക്ക് കയറിചെല്ലുന്നത് സ്വാഭാവികമായും പ്രതിഷേധത്തിനിടയാക്കും. സമാധാനപരമായി മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച സ്ത്രീകളെ അറസ്റ്റ്ചെയ്ത് പൊലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയത് പ്രതിഷേധാര്‍ഹമാണ്. തിങ്കളാഴ്ച നടക്കുന്ന സമാപന ചടങ്ങിലും പങ്കെടുക്കുമെന്ന് ഹസന്‍ വെല്ലുവിളിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ പോലും മാറ്റി നിര്‍ത്തി നടത്തുന്ന ചടങ്ങില്‍ ജനശ്രീയുടെ ചെയര്‍മാന്‍ പങ്കെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ReplyDelete