Monday, October 1, 2012
ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ആഡംബര കാറും ശമ്പളവും; തീരുമാനം വിവാദമാവുന്നു
ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ആഡംബര കാറും മാസാന്ത വേതനവും നല്‍കാനുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം വിവാദമാവുന്നു. ചെയര്‍മാന് പതിനഞ്ച് ലക്ഷം രൂപയുടെ കാറ് വാങ്ങി നല്‍കാനും അയ്യായിരം രൂപ വീതം മാസവേതനം നല്‍കാനുമാണ് ഹജ്ജ് കമ്മിറ്റി തീരുമാനം. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാര്‍ ആരും ഇത്തരമൊരു സംവിധാനം ഉപയോഗിച്ചിട്ടില്ല. വര്‍ഷത്തിലൊരിക്കല്‍ ഹജ്ജ് യാത്രാസമയത്ത് പതിനഞ്ച് ദിവസം മാത്രമാണ് ഹജ്ജ് ഹൗസില്‍ ചെയര്‍മാന്റെ സേവനം ആവശ്യമുള്ളൂ. അതിന് മുമ്പ് നടക്കുന്ന യോഗങ്ങളില്‍ സംബന്ധിക്കുന്നതിന് യാത്രാബത്തയുമുണ്ടാവും. ഇത്തരം സാഹചര്യത്തില്‍ ലക്ഷങ്ങള്‍ മുടക്കി കാറ് വാങ്ങാനും മാസശമ്പളം നല്‍കാനുമുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ഒരു തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ പി ടി എ റഹീം എംഎല്‍എ പറഞ്ഞു.
ഹജ്ജ് ഹൗസ് കവാടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പി ടി എ റഹീം എംഎല്‍എയെ മാറ്റിനിര്‍ത്തിയതും പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് കവാടം നിര്‍മിക്കാന്‍ 20 ലക്ഷം രൂപ അനുവദിച്ചത്. പെരിന്തല്‍മണ്ണ എംഇഎ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് കവാടം നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സ്വാശ്രയ കോളേജിന്റെ പണം ഉപയോഗിച്ച് കവാടം നിര്‍മിക്കേണ്ടതില്ലെന്നും നിര്‍മാണച്ചെലവ് നല്‍കാമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ സ്വാശ്രയ കോളേജ് മഞ്ചേരി കോടതിയെ സമീപിച്ചെങ്കിലും കോടതി സര്‍ക്കാരിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. ഇതിനുശേഷം പി ടി എ റഹീം എംഎല്‍എ ചെയര്‍മാനായ കമ്മിറ്റിയാണ് കവാടം നിര്‍മിക്കന്‍ ടെന്‍ഡര്‍ ക്ഷണിച്ചതും കരാര്‍ ഉറപ്പിച്ചതും. ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്നാണ് പി ടി എ റഹീം എംഎല്‍എയെ മാറ്റിനിര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും.
deshabhimani 011012
Labels:
വലതു സര്‍ക്കാര്‍,
ഹജ്ജ്
Subscribe to:
Post Comments (Atom)
ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ആഡംബര കാറും മാസാന്ത വേതനവും നല്‍കാനുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനം വിവാദമാവുന്നു. ചെയര്‍മാന് പതിനഞ്ച് ലക്ഷം രൂപയുടെ കാറ് വാങ്ങി നല്‍കാനും അയ്യായിരം രൂപ വീതം മാസവേതനം നല്‍കാനുമാണ് ഹജ്ജ് കമ്മിറ്റി തീരുമാനം. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്മാര്‍ ആരും ഇത്തരമൊരു സംവിധാനം ഉപയോഗിച്ചിട്ടില്ല.
ReplyDelete