Sunday, October 14, 2012
ബെഫി മേഖലാ വനിതാ സമ്മേളനം
സാമ്പത്തിക ധ്രുവീകരണവും സാമ്രാജ്യത്വ ചൂഷണവും ത്വരിതപ്പെടുത്തുന്ന നയങ്ങള്‍ കേന്ദ്ര ഗവര്‍മ്മെണ്ട് ഒന്നിനു പുറാകെ ഒന്നായി നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, ദേശ-വിദേശക്കുത്തകകളും ന്യൂനപക്ഷം വരുന്ന സമ്പന്ന വിഭാഗവും രാഷ്ട്ര സമ്പത്ത് കൈക്കലാക്കുമ്പോള്‍, ബഹുഭൂരിപക്ഷം തൊഴിലാളികളും സാമാന്യജനങ്ങളും വിലക്കയറ്റത്തിലും വരുമാന ശോഷണത്തിലും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയിലും പെട്ടുഴലുമ്പോള്‍, ജനകീയ ബാങ്കിംഗ് സംവിധാനം അട്ടിമറിക്കാനും ബാങ്കിംഗ് സംവിധാനത്തെ വരേണ്യവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുമ്പോള്‍ പ്രതിരോധിക്കാതെ, അതിനുള്ള പ്രാപ്തി നേടാതെ കഴിയുകയില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ബെഫി മേഖലാ വനിതാസമ്മേളനം പ്രഖ്യാപിച്ചു. ജീവനക്കാരില്‍ ഗണ്യമായ ഒരു വിഭാഗം സ്ത്രീകളാണെന്ന തികച്ചും പുരോഗമനപരവും സന്തോഷകരവും അവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ വനിതാ ജീവനക്കാര്‍ പോരാട്ടത്തിനായി കൂടുതല്‍ കൂടുതല്‍ മുന്നോട്ടുവരുകയും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് തൊഴില്‍ രംഗത്തെ അനഭിലഷണീയപ്രവണതകളെ തടയുകയും ചെയ്യേണ്ടതുണ്ട് എന്നും സമ്മേളനം പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് മേലെ തമ്പാനൂര്‍ ബെഫി സെന്ററില്‍ വെച്ച് ഇന്ന് (14-10-12) നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ജീവനക്കാര്‍ പങ്കെടുത്ത മേഖലാ സമ്മേളനം കേരള എന്‍.ജി.ഒ യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായ കെ.പി.മേരി ഉദ്ഘാടനം ചെയ്തു. ആന്റണി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ 32 ദിവസത്തെ ഐതിഹാസിക പോരാട്ടത്തില്‍ വനിതാജീവനക്കാരുടെ പങ്കാളിത്തം, തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീ പോരാട്ടത്തില്‍ രാപ്പകലില്ലാതെ പങ്കെടുത്ത് വിജയം വരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ പോരാട്ടവീര്യം ഇവയൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നടത്തിയ ഉദ്ഘാടനപ്രസംഗത്തില്‍ വനിതാ ജീവനക്കാരികള്‍ കൂടുതല്‍ കൂടുതലായി പ്രവര്‍ത്തനരംഗത്തേക്ക് വരേണ്ടതിന്റെ പ്രാധാന്യം കെ.പി. മേരി ചൂണ്ടിക്കാട്ടി.
ബെഫി സംസ്ഥാന വനിതാ സബ്കമ്മിറ്റി കണ്വീനര്‍ എന്‍.എല്‍.ഹേമലത അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെഫി തിരുവനന്തപുരം ജില്ലാ വനിതാ കമ്മിറ്റി സബ് കണ്വീനര്‍ ഷെര്‍ലി ഫെര്‍ണാണ്ടസ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തിനു ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പി.വി ജോസ് (സംസ്ഥാന പ്രസിഡന്റ്, ബെഫി(കേരള)), ആര്‍. മോഹന( വൈസ് പ്രസിഡന്റ്, ബെഫി(കേരള)). കെ.വി.ജോര്‍ജ്ജ് ( ജനറല്‍ സെക്രട്ടറി, ബെഫി(കേരള)) എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ബാംങ്കിംഗ് മേഖലയിലും, മറ്റു മേഖലകളിലും വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അംഗങ്ങള്‍ സംസാരിക്കുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. എന്‍.സുരേഷ് (വൈസ് പ്രസിഡന്റ്, ബെഫി(കേരള)) ചര്‍ച്ചക്ക് മറുപടി പറഞ്ഞു. സ്വപ്നാ നായര്‍( ജോ.കണ്വീനര്‍, ബെഫി തിരുവനന്തപുരം വനിതാ സബ് കമ്മിറ്റി) നന്ദിയും പ്രകാശിപ്പിച്ചു.
Subscribe to:
Post Comments (Atom)

ReplyDelete