പ്രസിഡന്റിന്റെ ഓഫീസ് പഞ്ചായത്ത് അംഗം തല്ലിത്തകര്‍ത്തു
കോട്ടയം: യുഡിഎഫ് ഭരിക്കുന്ന അയ്മനം പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറി കോണ്‍ഗ്രസുകാരനായ പഞ്ചായത്തംഗം തല്ലിത്തകര്‍ത്തു. ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു അതിക്രമം.ഇരുപതാം വാര്‍ഡംഗം സോജി ജെ ആലുംപറമ്പിലാണ് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ഇട്ടിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്. തിങ്കളാഴ്ച പകല്‍ 12.15നായിരുന്നു സംഭവം. പ്രസിഡന്റിന്റെ മുറിയിലേക്ക് പാഞ്ഞെത്തിയ സോജി കസേരകളും ഫോണും എടുത്തെറിഞ്ഞു. മേശപ്പുറത്തുണ്ടായിരുന്ന നെയിംബോര്‍ഡ് ഒടിച്ചു കളഞ്ഞു. ഫയലുകള്‍ എടുത്തെറിഞ്ഞു. ഇതെല്ലാം കണ്ട് ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ബഹളം കേട്ട് പ്രസിഡന്റ് ഓടിയെത്തിയപ്പോള്‍ അവരെ അസഭ്യം പറഞ്ഞ് ഇയാള്‍ ബൈക്കില്‍ കയറി പോയി.
തെക്കേക്കോല്‍ വിരുത്തിക്കോട് ഒന്‍പതിനായിരമേക്കര്‍ പാടശേഖരത്ത് ചാലു കീറുന്നതിന് മുന്നോടിയായി താന്‍ പദ്ധതി യോഗം വിളിച്ചതിലെ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പ്രസിഡന്റ് ലീലാമ്മ ഇട്ടി പറഞ്ഞു. യോഗം വിളിക്കാന്‍ വാര്‍ഡംഗം കൂടിയായ സോജിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ തയാറായില്ല. പിന്നീട് ഇക്കാര്യം ഫോണിലൂടെ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു മറുപടിയെന്നും പ്രസിഡന്റ് പറഞ്ഞു. ജോയിന്റ് ബിഡിഒ നിര്‍ദേശിച്ചതനുസരിച്ചാണ് വാര്‍ഡ് അംഗത്തിന്റെ അസാന്നിധ്യത്തില്‍ തിങ്കളാഴ്ച രാവിലെ യോഗം വിളിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. അവിടെ സോജിക്കെതിരെ തൊഴിലുറപ്പ് പദ്ധതിയി തൊഴിലാളികള്‍ വ്യാപക പരാതി ഉയര്‍ത്തി. തൊഴിലിന് തടസ്സം സൃഷ്ടിക്കുന്ന നിലപാടാണ് വാര്‍ഡംഗത്തിന്റേതെന്നായിരുന്നു പരാതി. യോഗം കഴിഞ്ഞ് പഞ്ചായത്ത് ഓഫീസിലെത്തിയ പ്രസിഡന്റ് സെക്രട്ടറിയോട് സംസാരിക്കാന്‍ മാറിയ നേരത്താണ് സോജി ബൈക്കില്‍ അവിടെ വരുന്നത്. സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഗ്രാമസഭ നടത്താന്‍ വാര്‍ഡംഗം തയാറായില്ലെങ്കില്‍ അത് വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. അതുപോലെയാണ് പദ്ധതി യോഗവും താന്‍ വിളിച്ചതെന്ന് അവര്‍ പറഞ്ഞു. സംഭവം വനിതയായ തനിക്കു നേരെയുണ്ടായ അതിക്രമമായാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസില്‍ കോണ്‍ഗ്രസ് അതിക്രമം
കണ്ണൂര്‍: മുനിസിപ്പാലിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. ഓഫീസിലെ നാല് കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ എന്‍ രാമകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിന് മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ പന്തലില്‍ എത്തിച്ചപ്പോഴാണ് സംഭവം. രാമകൃഷ്ണന്റെ മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ബുധനാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയായിരുന്നു. മുന്‍ നഗരസഭാ ചെയര്‍മാന്‍കൂടിയായ രാമകൃഷ്ണനോട് മുനിസിപ്പാലിറ്റിയിലെ ജീവനക്കാര്‍ അനാദരവ് പ്രകടിപ്പിക്കുന്നതിനാലാണ് ഓഫീസ് തുറന്നതെന്ന് ആരോപിച്ചാണ് കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തത്.
deshabhimani news
യുഡിഎഫ് ഭരിക്കുന്ന അയ്മനം പഞ്ചായത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറി കോണ്‍ഗ്രസുകാരനായ പഞ്ചായത്തംഗം തല്ലിത്തകര്‍ത്തു. ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു അതിക്രമം.ഇരുപതാം വാര്‍ഡംഗം സോജി ജെ ആലുംപറമ്പിലാണ് പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ഇട്ടിയുടെ ഓഫീസ് തല്ലിത്തകര്‍ത്തത്. തിങ്കളാഴ്ച പകല്‍ 12.15നായിരുന്നു സംഭവം. പ്രസിഡന്റിന്റെ മുറിയിലേക്ക് പാഞ്ഞെത്തിയ സോജി കസേരകളും ഫോണും എടുത്തെറിഞ്ഞു. മേശപ്പുറത്തുണ്ടായിരുന്ന നെയിംബോര്‍ഡ് ഒടിച്ചു കളഞ്ഞു. ഫയലുകള്‍ എടുത്തെറിഞ്ഞു. ഇതെല്ലാം കണ്ട് ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ബഹളം കേട്ട് പ്രസിഡന്റ് ഓടിയെത്തിയപ്പോള്‍ അവരെ അസഭ്യം പറഞ്ഞ് ഇയാള്‍ ബൈക്കില്‍ കയറി പോയി.
ReplyDelete