Friday, October 5, 2012

മുണ്ടൂരില്‍ പാര്‍ട്ടിശത്രുക്കളുടെ അതിമോഹം പൂവണിയില്ല


മുണ്ടൂരില്‍ പാര്‍ട്ടി ശത്രുക്കളുടെ അതിമോഹങ്ങള്‍ പൂവണിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുണ്ടൂരില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി ശത്രുക്കള്‍ വല്ലാതെ മോഹിച്ചു. അതൊന്നും നടന്നില്ല. സംഘടനാപ്രശ്നങ്ങള്‍ സംഘടനാരീതിയില്‍ പാര്‍ട്ടി എപ്പോഴും കൈകാര്യം ചെയ്യാറുണ്ട്. പാര്‍ട്ടിയെക്കുറിച്ച് ഒന്നുമറിയാത്തവരുടെ ധാരണ എല്ലാ കാര്യങ്ങളും തങ്ങള്‍ക്കറിയാമെന്നാണ്. പാര്‍ട്ടി ശത്രുക്കളുടെ സ്വപ്നങ്ങള്‍ ഒരിക്കലും പൂവണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് പല തരത്തിലാണ്. തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ മല്‍സരം തന്നെ സംഘടിപ്പിക്കാറുണ്ട്. ശരിയെന്ന തോന്നുന്ന രീതിയില്‍ തെറ്റ് കൊടുക്കുന്നതാണ് ബൂര്‍ഷ്വാ മാധ്യമരീതി. അതൊന്നും മുണ്ടൂരില്‍ വിജയിച്ചില്ല. ചില ശുദ്ധാത്മാക്കള്‍ക്ക് വാര്‍ത്തകള്‍ ശരിയെന്ന് ആദ്യം തോന്നിയെങ്കിലും പിന്നീട് സത്യം മനസിലായി. ഏതെങ്കിലും സഖാവിന് അല്ലെങ്കില്‍ കമ്മറ്റിക്ക് പരാതി ഉണ്ടെങ്കില്‍ അതിനു തൊട്ടുമേലെയുള്ള കമ്മറ്റിക്ക് അപ്പീലായി കൊടുക്കും. ഏതെങ്കിലും കമ്മറ്റിയുടെ തീരുമാനം പരാതിയായി വന്നാല്‍ സംസ്ഥാനകമ്മറ്റി ചര്‍ച്ചക്കെടുക്കും. അതാണ് സംഘടനാരീതി. അതാണ് ഇവിടെയും സംഭവിച്ചത്. ഇവിടെ പാര്‍ട്ടി ശത്രുക്കളുടെ അതിമോഹം നടന്നില്ല. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്തുമായി മുണ്ടൂരില്‍ പാര്‍ട്ടി മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.

രാജ്യത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തെ ഗവണ്‍മെന്റാണ് ജനങ്ങളെ ക്കുറിച്ച് ചിന്തിക്കേണ്ടത്. സുപ്രീം കോടതി പറഞ്ഞിട്ടും ഭക്ഷ്യധാന്യം ജനങ്ങള്‍ക്ക് കൊടുക്കാന്‍ തയ്യാറാവുന്നില്ല. രാഷ്ട്രീയ-ഉദ്യോഗസ്ഥ- കോര്‍പറേറ്റ് കൂട്ടുകെട്ട് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. അഴിമതിയുടെ കണക്കുകള്‍ കേട്ടാല്‍ സാധാരണ ജനം ഞെട്ടിപ്പോകും. പ്രധാനമന്ത്രിയുടെ കീഴിലാണ് കല്‍ക്കരി അഴിമതി നടന്നത്. ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് യൂസര്‍ഫീ വഴി കണക്കാക്കാനാവാത്ത ആയിരക്കണക്കിനു കോടി രൂപയാണ് വന്‍കിട കമ്പനി കൊണ്ടു പോയത്. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഭരണമാണ്. ഭരണമുപയോഗിച്ച് കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ്. അതിനു പുറമേയാണ് പുറത്തു നിന്നുള്ള ഭീമന്‍മാര്‍ക്ക് അവസരം കൊടുക്കുന്നത്. അതിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നു.

ലോകം ശ്രദ്ധിച്ച തൊഴിലാളി പണിമുടക്കാണ് രാജ്യത്ത് ഉണ്ടായത്. യുപിഎയുടെ ഘടകകക്ഷികള്‍ തന്നെ പ്രക്ഷോഭത്തിനു മുന്നോട്ടു വരുന്നു. യുപിഎ ഗവണ്‍മെന്റിന്റെ അടിത്തറയിളകുന്നു. കോണ്‍ഗ്രസ് നേതൃതം കുത്തകകള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. ഈ ഘട്ടത്തില്‍ ഭരണവര്‍ഗ്ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകും. കേരളത്തില്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന എല്ലാ നടപടികളും ജനങ്ങള്‍ക്കുവേണ്ടിയാണ്. കര്‍ഷക ആത്മഹത്യ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ്. എമേര്‍ജിങ്ങ് കേരള ഒന്നുമല്ലാതാതായി. ഇതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമായിരുന്നു. നാട്ടിലുള്ള വ്യവസായം തന്നെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. കിറ്റെക്സിനെ നശിപ്പിക്കാന്‍ കോണ്‍ഗ്രസിലെ പ്രധാനി തന്നെ ശ്രമിച്ചത് പുറത്തു വന്നു. വൈദ്യുതിരംഗം തകര്‍ത്തതുപോലെ എല്ലാ രംഗവും തകര്‍ത്തു.

കുടുംബശ്രീയെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗവണ്‍മെന്റ് ശ്രമിക്കുന്നതിനെതിരെ വനിതകള്‍ സെക്രട്ടറിയറ്റ് നടയില്‍ സമരം നടത്തുകയാണ്. ജനശ്രീയും കുടുംബശ്രീയും തമ്മില്‍ താരതമ്യമില്ല. കോണ്‍ഗ്രസ് സംഘടനയായ ജനശ്രീക്ക് സര്‍ക്കാര്‍ 16 കോടി നല്‍കി. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയക്കാര്‍ പലതവണ സിപിഐ എമ്മിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടൊന്നും സിപിഐ എം തകര്‍ന്നില്ല. സിപിഐ എമ്മിനെ ന്യൂനപക്ഷത്തില്‍ നിന്നും അകറ്റാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി. തെളിമയാര്‍ന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. കൊലക്കത്തിയുമായി വരുന്ന വര്‍ഗീയ ശക്തികളെ തടയുന്നത് സിപിഐ എം വളണ്ടിയര്‍മാരാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും ഹൈന്ദവര്‍ക്കായി യോജിക്കുന്നു. ഇത് മുതലെടുക്കാന്‍ ആര്‍എസ്എസ് രംഗത്തുവരികയാണ്. ഹൈന്ദവ ഏകീകരണം എന്ന മുദ്രാവാക്യത്തിലൂടെ വര്‍ഗീയപ്രീണനം നടക്കുമോയെന്നാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

deshabhimani 061012

1 comment:

  1. മുണ്ടൂരില്‍ പാര്‍ട്ടി ശത്രുക്കളുടെ അതിമോഹങ്ങള്‍ പൂവണിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മുണ്ടൂരില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി ശത്രുക്കള്‍ വല്ലാതെ മോഹിച്ചു. അതൊന്നും നടന്നില്ല. സംഘടനാപ്രശ്നങ്ങള്‍ സംഘടനാരീതിയില്‍ പാര്‍ട്ടി എപ്പോഴും കൈകാര്യം ചെയ്യാറുണ്ട്. പാര്‍ട്ടിയെക്കുറിച്ച് ഒന്നുമറിയാത്തവരുടെ ധാരണ എല്ലാ കാര്യങ്ങളും തങ്ങള്‍ക്കറിയാമെന്നാണ്. പാര്‍ട്ടി ശത്രുക്കളുടെ സ്വപ്നങ്ങള്‍ ഒരിക്കലും പൂവണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete