Friday, October 5, 2012
റോബര്‍ട്ട് വധേര കോടികളുടെ അഴിമതി നടത്തിയെന്ന് ആക്ഷേപം
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരക്ക് ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി അവിഹിത സാമ്പത്തിക ഇടപാടുണ്ടെന്ന് വെളിപ്പെടുത്തല്‍. ദില്ലിയില്‍ 31 ഇടത്ത് വധേരയ്ക്ക് അനധികൃത സ്വത്തുണ്ടെന്നും ആരോപണം. അഡ്വ. പ്രശാന്ത് ഭൂഷണും അരവിന്ദ് കേജ്രിവാളുമാണ് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
ഡിഎല്‍എഫ് തന്നെ പലിശയില്ലാതെ നല്‍കിയ പണം ഉപയോഗിച്ച് അവരുടെ തന്നെ ഫ്ളാറ്റുകള്‍ വാങ്ങുകയാണ് വധേര ചെയ്തത്. 300 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്കാണ് കൈമാറിയത്. വരേ ആരംഭിച്ച ആറു കമ്പനികളുടെ മറവിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഈ ഭൂമി ഇടപാടല്ലാതെ ഒന്നും ഈ കമ്പനികള്‍ ചെയ്തിട്ടില്ലെന്ന് കമ്പനി രജിസ്ട്രാറുടെ രേഖകള്‍ ഉദ്ധരിച്ച് കെജ്രിവാളും പ്രശാന്ത്ഭൂഷണും പറഞ്ഞു. ഡിഎല്‍എഫും വധേരയുമായുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
deshabhimani 061012
Labels:
അഴിമതി
Subscribe to:
Post Comments (Atom)

ReplyDelete