ചെങ്ങന്നൂരിലെ വെണ്‍മണിയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ നേതാവ് സക്കീറിന്റെ കണ്ണ് നീക്കംചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്ന ഇടതുകണ്ണ് നിലനിര്‍ത്തിയാല്‍ വലതുകണ്ണിനു കൂടി ദോഷമാകുമെന്ന് കണ്ടാണ് തീരുമാനം. സക്കീറിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിട്ടില്ല. ഇടതുകണ്ണിന് അണുബാധയുമുണ്ട്. അതുമൂലമാണ് ശസ്ത്രക്രിയ വൈകിയത്. വെള്ളിയാഴ്ച കണ്ണ് നീക്കുമെന്ന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മൂക്കിനേറ്റ ആഴത്തിലുള്ള മുറിവ് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണ്. തലച്ചോറിനേറ്റ വെട്ടില്‍ പ്രധാന ഞരമ്പുകള്‍ അറ്റുപോയതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മത്സ്യ വ്യാപാരി പുന്തല തടത്തില്‍ മജീദ് റാവുത്തറുടേയും ലൈലയുടേയും മകന്‍ സക്കീര്‍ (24) പന്തളത്ത് കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ കോഴ്സ് വിദ്യാര്‍ഥിയാണ്. ഡിവൈഎഫ്ഐ കക്കട യൂണിറ്റ് പ്രസിഡന്റുമാണ്. വെണ്‍മണി പഞ്ചായത്തില്‍ പുന്തലയില്‍ ശനിയാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെമീമിനോട് സംസാരിച്ചുനിന്ന സക്കീറിനെ മൂന്ന് ബൈക്കിലായി എത്തിയ അഞ്ചംഗ ആര്‍എസ്എസ് സംഘം മാരകായുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഷെമീമിനും വെട്ടേറ്റു.
കേസില്‍ പന്തളം പൊലീസ് ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരന്‍ എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജു ഖാന്‍ എന്നിവര്‍ ആശുപത്രിയില്‍ സക്കീറിനെ സന്ദര്‍ശിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് എസ്എഫ്ഐ ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍കോളജിനു സമീപം ജൂലൈ 16 ന് എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘപരിവാര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരേ നടത്തി വരുന്ന ആക്രമണങ്ങളുടെ ഭാഗമാണ് പുന്തലയിലെ ആക്രമണവും.
deshabhimani 041012

ReplyDelete