Thursday, October 4, 2012
ജനശ്രീ: 1.99 കോടിയുടെ ഓഹരിയുണ്ടെന്ന ഹസ്സന്റെ സത്യവാങ്മൂലവും പുറത്ത്
ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡില്‍ തനിക്ക് 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ അവകാശവാദം പൊള്ളയാണെന്നതിന് കൂടുതല്‍ തെളിവ്. കമ്പനിയില്‍ പത്ത് രൂപയുടെ 19,94,000 ഓഹരിയുണ്ടെന്ന് കാണിച്ച് ഹസ്സന്‍ സ്വന്തം കൈപ്പടയില്‍ ഒപ്പിട്ട രേഖ പുറത്തുവന്നു. 1956ലെ കമ്പനി ആക്ടിലെ ഉപവകുപ്പ് 171(2) പ്രകാരം ജനശ്രീ മൈക്രോഫിന്‍ അടിയന്തര ജനറല്‍ ബോഡിയോഗം ചേരുന്നതിന് ഡയറക്ടര്‍മാര്‍ നല്‍കുന്ന സമ്മതപത്രത്തിലാണ് ഹസ്സന്‍ തനിക്ക് ഭീമമായ ഓഹരിയുണ്ടെന്ന് തുറന്നുസമ്മതിക്കുന്നത്.
2010 ആഗസ്ത് അഞ്ചിനാണ് ആഗസ്ത് ഒമ്പതിന് ചേരുന്ന യോഗത്തിനുള്ള ഈ സമ്മതപത്രം നല്‍കുന്നത്. മറ്റ് ആറ് ഡയറക്ടര്‍മാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഇവരുടെ വിഹിതം 10,000 രൂപ വീതം മാത്രമാണ്. 2010 ഫെബ്രുവരി 24ന് ഹസ്സനും മറ്റു ഡയറക്ടര്‍മാരും ഒപ്പിട്ട പ്രതിജ്ഞാപത്രത്തിന്റെ പകര്‍പ്പും "ദേശാഭിമാനി"ക്കു ലഭിച്ചു. ഇതില്‍,തങ്ങള്‍ സ്വന്തം ശേഷികൊണ്ടാണ് ഓഹരികള്‍ കൈക്കലാക്കിയതെന്ന് ഒരു സംശയവുമില്ലാതെ സത്യപ്രസ്താവന നടത്തിയിട്ടുമുണ്ട്. ഈ സത്യവാങ്മൂലം പ്രകാരം കമ്പനിആക്ട് അനുസരിച്ച് 2011 ജനുവരി 31ന് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്തപ്പോഴും ഹസ്സന് ഭീമമായ ഓഹരിയുണ്ടായിരുന്നുവെന്ന രേഖയും ദേശാഭിമാനി നേരത്തെ പുറത്തുവിട്ടിരുന്നു. കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്തത് മാര്‍ച്ച് 16നാണെന്നും അപ്പോള്‍ ഓഹരി പിരിച്ചെടുത്തില്ലെന്നും വ്യാഴാഴ്ച ഹസ്സന്‍ മാതഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഇതും പച്ചക്കള്ളമാണെന്ന് രേഖ തെളിയിക്കുന്നു. ഇതോടെ ജനശ്രീയില്‍ ഹസ്സന്റെ ഓഹരി സംബന്ധിച്ച ദുരൂഹത വര്‍ധിക്കുകയാണ്. സ്വന്തം ശേഷി ഉപയോഗിച്ച് ഓഹരി എടുത്തുവെന്ന് ഹസ്സന്‍ ഒപ്പിട്ട രേഖ പുറത്തുവന്ന സാഹചര്യത്തില്‍ ഇത്രയും ഭീമമായ തുക സ്വന്തം നിലയില്‍ എവിടെ നിന്നു കിട്ടിയെന്ന് വെളിപ്പെടുത്തേണ്ടി വരും. വരുമാന സ്രോതസ്സ് വെളിപ്പെടുത്തുന്നതിനു പുറമെ പണമിടപാട് നിയമാനുസൃതമാണോ എന്നതിനും മറുപടി പറയേണ്ടി വരും. ഇപ്പോള്‍ 50,000 രൂപയുടെ ഓഹരി മാത്രമേ ഉള്ളൂവെന്നാണ് ഹസ്സന്‍ തറപ്പിച്ച് പറയുന്നത്. ഇത് ശരിയാണെങ്കില്‍ അവശേഷിക്കുന്ന 1,89,90,000 രൂപയുടെ ഓഹരി എത്ര രൂപയ്ക്ക് മറിച്ചുവിറ്റു? മറിച്ചുവിറ്റ് കിട്ടിയ കാശ് എന്തുചെയ്തു? ഓഹരി വിറ്റത് കേന്ദ്ര കമ്പനി മന്ത്രാലയം അറിഞ്ഞാണോ? കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി കൈമാറ്റ സമിതിയായ സെബിയുടെ അംഗീകാരം നേടിയിട്ടുണ്ടോ? ഹസ്സനും ജനശ്രീക്കുമെതിരെ ഉയര്‍ന്ന മറ്റെല്ലാ ആരോപണങ്ങള്‍ക്കുമൊപ്പം ഓഹരിത്തട്ടിപ്പ് ഹസ്സന് കൂടുതല്‍ കുരുക്കാവുകയാണ്.
(എം രഘുനാഥ്)
deshabhimani 051012
Subscribe to:
Post Comments (Atom)

ReplyDelete