Thursday, October 4, 2012
മുഖ്യമന്ത്രിയുടെ മകനുവേണ്ടി കേന്ദ്രസര്‍വകലാശാലയില്‍ കോഴ്സ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുവേണ്ടി കേന്ദ്രസര്‍വകലാശാലയില്‍ പ്രത്യേക എംഫില്‍ കോഴ്സ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലാണ് പ്രോസ്പെക്ടസില്‍ പറയാത്ത കോഴ്സ് പൊടുന്നനെ ആരംഭിച്ചത്. കേരളത്തില്‍ മാത്രം പ്രവേശനപരീക്ഷ നടത്തി ധൃതിയില്‍ കോഴ്സ് തുടങ്ങിയത് ദുരൂഹമാണ്. സര്‍വകലാശാല ആസ്ഥാനത്തിനുപുറമെ കോട്ടയത്തു മാത്രമായിരുന്നു പരീക്ഷാകേന്ദ്രം. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന് ഒന്നാം റാങ്ക് നല്‍കി പ്രവേശനലിസ്റ്റും പ്രസിദ്ധീകരിച്ചു.
കേരളത്തിലേതുള്‍പ്പെടെ ഏഴു കേന്ദ്ര സര്‍വകലാശാലകള്‍ക്കായി ദേശീയാടിസ്ഥാനത്തിലാണ് പ്രവേശനപരീക്ഷ നടത്തുക. കേരളത്തില്‍ കൊച്ചിയാണ് പ്രധാന കേന്ദ്രം. പത്രങ്ങളിലും വെബ്സൈറ്റിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും. എന്നാല്‍, ഈ കോഴ്സിനായി പതിവുകളൊക്കെ തെറ്റിച്ചു. അറിയിപ്പ് വന്നത് സര്‍വകലാശാല വെബ്സൈറ്റില്‍മാത്രം. പത്രങ്ങളില്‍ വാര്‍ത്ത കൊടുത്തുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മലയാളപത്രങ്ങളിലൊന്നും വന്നിട്ടില്ല. സെപ്തംബര്‍ പത്തിന് വെബ്സൈറ്റിലിട്ട വിജ്ഞാപനപ്രകാരം 21വരെയായിരുന്നു അപേക്ഷിക്കാന്‍ അവസരം. 23ന് പരീക്ഷ, 25ന് ഇന്റര്‍വ്യു, 29 ന് റാങ്ക്ലിസ്റ്റ്. 22 പേര്‍ പരീക്ഷ എഴുതിയെന്ന് അധികൃതര്‍ പറയുന്നു. ധൃതിപിടിച്ച് കോഴ്സ് ആരംഭിച്ചതിനാല്‍ നിരവധി പേര്‍ക്ക് അപേക്ഷിക്കാനായില്ല. 55 ശതമാനം മാര്‍ക്കോടെ എംഎയാണ് എംഫിലിന് അപേക്ഷിക്കാനുള്ള യോഗ്യത. നെറ്റ് പാസായവര്‍ പ്രവേശന പരീക്ഷ എഴുതേണ്ട. നെറ്റ് യോഗ്യതയുള്ള പലര്‍ക്കും അപേക്ഷിക്കാനായില്ലെന്നും ആക്ഷേപമുണ്ട്.
വൈസ്ചാന്‍സലര്‍ക്ക് ഏത് കോഴ്സും തുടങ്ങാന്‍ അധികാരമുണ്ടെന്നും ഇതിന് അക്കാദമിക് കൗണ്‍സിലിന്റെയും എക്സിക്യൂട്ടീവിന്റെയും അംഗീകാരം മതിയെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം. വിസി പറയുന്നത് അംഗീകരിക്കുന്ന നോമിനേറ്റഡ് സമിതികളാണ് ഇവ രണ്ടും. കൊച്ചിക്കു പകരം കോട്ടയത്തു പ്രവേശന പരീക്ഷ നടത്തിയതിനുള്ള അധികൃതരുടെ വിശദീകരണവും കൗതുകകരമാണ്. കൂടുതല്‍ ആളെ കിട്ടുമെന്നു കരുതിയാണത്രെ പരീക്ഷാകേന്ദ്രം കോട്ടയമാക്കിയത്. ഈ വര്‍ഷം ഹിന്ദി എംഫില്‍ കോഴ്സും തുടങ്ങിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഹിന്ദി വിഭാഗങ്ങളില്‍ ഈ വര്‍ഷമാണ് എംഎ കോഴ്സ് ആരംഭിച്ചത്. പ്രോസ്പെക്ടസില്‍ എംഎ കോഴ്സ് തുടങ്ങുമെന്ന് മാത്രമാണുള്ളത്. ഇതിന്റെ പ്രവേശനം പൂര്‍ത്തിയായശേഷമാണ് എംഫില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ഈ രണ്ടു വിഭാഗത്തിനും സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല.
(എം ഒ വര്‍ഗീസ്)
deshabhimani 051012
Subscribe to:
Post Comments (Atom)

ReplyDelete