Sunday, October 14, 2012

കൂടംകുളം: വി എസിനെ പാര്‍ട്ടി ശാസിച്ചു


കൂടംകുളം ആണവോര്‍ജ നിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് രൂപപ്പെടുത്തിയ നിലപാട് അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന് കേന്ദ്രക്കമ്മിറ്റി അംഗം വി എസ് അച്യൂതാനന്ദനെ ശാസിക്കാന്‍ സിപിഐ എം കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു.

പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തില്‍ വി എസ് സ്വീകരിച്ചത്. ജനറല്‍ സെക്രട്ടറി വിശദീകരിച്ച പാര്‍ട്ടി നിലപാടിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പാര്‍ട്ടി തള്ളിക്കളയുന്നു. പാര്‍ട്ടി നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രക്കമ്മിറ്റി അദ്ദേഹത്തോട് ആവശ്യപ്പെടുന്നു- പ്രമേയത്തില്‍ പറഞ്ഞു.

സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ്ജ ഉപയോഗത്തെപ്പറ്റിയുള്ള പാര്‍ട്ടി സമീപനം കേന്ദ്രക്കമ്മിറ്റി പ്രമേയത്തില്‍ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇന്തോ- അമേരിക്കന്‍ ആണവ കരാറിന്റെ ഭാഗമായി, ഇറക്കുമതി ചെയ്യുന്ന ആണവ റിയാക്ടറുകള്‍ ഉപയോഗിച്ച് ആണവ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം എതിര്‍ക്കുന്നു. ഈ നീക്കം സാങ്കേതികമായും സാമ്പത്തികമായും സുരക്ഷാകാരണങ്ങളാലും പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

കൂടംകുളം നിലയത്തിന്റെ കാര്യത്തില്‍ പ്രമേയത്തില്‍ വ്യത്യസ്ത നിലപാടാണുള്ളത്. ഈ റിയാക്ടറുകള്‍ക്കുള്ള കരാര്‍ ഇന്തോ -അമേരിക്കന്‍ ആണവ കരാറിന് രണ്ട് ദശാബ്ദം മുമ്പ് ഒപ്പുവെച്ചതാണ്. അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും ഇന്ത്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ കാലത്തായിരുന്നു അത്. റഷ്യയില്‍ നിന്ന് വാങ്ങിയ രണ്ട് റിയാക്ടറുകള്‍ ഗണ്യമായ പണം ചെലവിട്ട് അവിടെ ഇക്കാലം കൊണ്ട് നിര്‍മ്മാണം പുര്‍ത്തിയാക്കി. അവ കമ്മീഷനിങ്ങിനു മുമ്പുള്ള അവസാനഘട്ടത്തിലാണ്. എന്നാല്‍ ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനുശേഷം നിലയത്തിന്റെ സുരക്ഷയെപ്പറ്റിയും സ്വന്തം ജീവനോപാധികളെപ്പറ്റിയും ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍പരിഹരിക്കണമെന്ന് പാര്‍ട്ടി പ്രമേയത്തില്‍ എടുത്തുപറയുന്നുണ്ട്. റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യുന്നതിനുമുമ്പ് സ്വതന്ത്രമായ സുരക്ഷാവിലയിരുത്തല്‍ നടത്തുകയും ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിക്കുകയും വേണം.

അത്തരത്തിലൊരു സ്വതന്ത്രമായ സുരക്ഷാവിലയിരുത്തല്‍ നടന്നിട്ടില്ല. ഈ സമയത്ത് അവിടെ പ്രതിഷേധിക്കുന്ന ജനങ്ങളെ പൊലീസ് അടിച്ചമര്‍ത്തുകയാണ്. അവര്‍ക്കെതിരെ ഒട്ടേറെ കേസുകള്‍ ചുമത്തിയിരിക്കുന്നു. ഈ അടിച്ചമര്‍ത്തലിനെ അപലപിക്കുകയും രാജ്യദ്രോഹവും മറ്റ് കുറ്റങ്ങളും ചുമത്തി ഇവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഈ നിലപാടിന് വിരുദ്ധമായ നിലപാടാണ് വി എസ് സ്വീകരിച്ചതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

VS's Stand on Kundankulam
Date:  14 October 2012

Resolution on Comrade V. S. Achuthanandan’s Stand on Kudankulam Nuclear Plant

The Central Committee reiterates the approach of the Party on the use of nuclear power for civilian purposes. The Political Resolution adopted by the 20th Congress of the Party has opposed the setting up of  nuclear parks with imported nuclear reactors which are a consequence of the Indo-US nuclear deal. These are not viable on technical and economic grounds and also from the point of view of safety.

In the case of the Kudankulam reactors, the resolution has made an exception as the agreement for these reactors were signed two decades before the Indo-US nuclear deal, at a time when the US and other western countries had imposed sanctions on India. Since then, two reactors from Russia have already  been constructed at considerable cost and they are at the final stage before commissioning. However, the resolution has stressed that given the local people’s apprehensions about their safety and livelihood after the Fukushima accident in Japan, these concerns should be met. There should be an independent safety audit and necessary safety measures must be put in place before the reactors are commissioned.

Such an independent safety review has not been conducted. In the meantime, the people protesting at Kudankulam have been subjected to police repression and a large number of cases have been foisted against them. The Party has condemned the repression and demanded that the cases of sedition and other charges be withdrawn.

Com. V.S. Achuthanandan has taken a position contrary to this stand. He has also criticized the Party’s position on Kudankulam as explained by the General Secretary. The Central Committee rejects his views. It censures him for his refusal to abide by the stand which was worked out at the Party Congress. The Central Committee directs Com. V.S. Achuthanandan to adopt the stand taken by the Party.

1 comment:

  1. കൂടംകുളം ആണവോര്‍ജ നിലയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് രൂപപ്പെടുത്തിയ നിലപാട് അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിന് കേന്ദ്രക്കമ്മിറ്റി അംഗം വി എസ് അച്യൂതാനന്ദനെ ശാസിക്കാന്‍ സിപിഐ എം കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു.

    ReplyDelete