Tuesday, October 2, 2012
ജ. കോശിയുടെ ആഹ്വാനം അപലപനീയം: ലോയേഴ്സ് യൂണിയന്‍
ഹര്‍ത്താല്‍ നടത്തുന്നവരെയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെയും ജനങ്ങള്‍ കൈകാര്യം ചെയ്യണമെന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ആഹ്വാനം അപലപനീയവുമാണെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍.
ജനകീയ സമരങ്ങള്‍ രൂപപ്പെടുത്തിയ ഉയര്‍ന്ന രാഷ്ട്രീയബോധമുള്ള സമൂഹത്തെ ചെയര്‍മാന്‍ വിലകുറച്ചുകാണുകയാണ്. സമരവും ഹര്‍ത്താലും പ്രഖ്യാപിക്കാനുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കേവലമായ തിരിച്ചറിവില്ലായ്മയില്‍നിന്നാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത്. പാവപ്പെട്ടവന്റെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ അധികാരികള്‍ നടത്തുന്ന കടന്നാക്രമണം കാണാന്‍ സാമൂഹികബോധമുള്ളവര്‍ക്കേ കഴിയൂ. ദന്തഗോപുരവാസികള്‍ക്ക് അതുണ്ടാകില്ല. കാര്‍ഷികമേഖല സംരക്ഷിക്കാനും വിലക്കയറ്റത്തിനും വിമാനക്കൂലി കൂട്ടിയതിനും വിമാനങ്ങളുടെ എണ്ണം കുറച്ചതിനും എതിരെ രാജ്യവ്യാപകമായി സമരം നടക്കുകയാണ്. ഈ സമരങ്ങളൊക്കെ ജനങ്ങളുടെ ജീവിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങളെ അടച്ചാക്ഷേപിക്കുന്ന അധികാരികള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടതാണെന്ന് യൂണിയന്‍ ജില്ലാപ്രസിഡന്റ് അഡ്വ. കെ പി സജിനാഥ്, സെക്രട്ടറി അഡ്വ. ടി എം ജാഫര്‍ഖാന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 011012
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment