Tuesday, October 2, 2012
സംസ്ഥാന സഹകരണബാങ്കിലും പിന്‍വാതില്‍ നിയമന നീക്കം
സംസ്ഥാന സഹകരണബാങ്കിലും പിന്‍വാതില്‍ നിയമന നീക്കം. കണ്ടിന്‍ജന്റ് ജീവനക്കാരായി നിയമനം വാഗ്ദാനംചെയ്താണ് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ട് ഇടനിലക്കാര്‍ ഉദ്യോഗാര്‍ഥികളെ സമീപിക്കുന്നത്. കണ്ടിന്‍ജന്റ് ജീവനക്കാരായി ബാങ്കില്‍ ജോലിചെയ്തിരുന്ന 39 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം തീരുമാനമുണ്ടാകുമെന്നും, വിധി സര്‍ക്കാരിന് അനുകൂലമായാലും പ്രതികൂലമായാലും പുതിയ നിയമനം ഉണ്ടാകുമെന്നുമാണ് ഇടനിലക്കാരുടെ വാദം.
10 ലക്ഷം രൂപ കോഴ വാങ്ങി സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ചട്ടങ്ങള്‍ ലംഘിച്ച് 70 അസിസ്റ്റന്റുമാരെയും 15 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെയും ഗസ്റ്റ്റൂം ബോയിമാരെയും നിയമിക്കാനുള്ള നീക്കം കഴിഞ്ഞദിവസം "ദേശാഭിമാനി" റിപ്പോര്‍ട്ടുചെയ്തിരുന്നു. സംസ്ഥാന സഹകരണബാങ്കില്‍ ഫുള്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡ്, ശുചീകരണ ജീവനക്കാര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റുമാര്‍, ഗസ്റ്റ്റൂം ബോയ്സ് തുടങ്ങിയവയ്ക്ക് അഞ്ചുലക്ഷം രൂപമുതലാണ് കോഴ ആവശ്യപ്പെടുന്നത്. സഹകരണമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരും ഇടനിലക്കാരായി രംഗത്തുണ്ട്. ബാങ്കില്‍ നിയമനം ലഭിച്ച 39 പേര്‍ പിരിച്ചുവിട്ടതുസംബന്ധിച്ച് നല്‍കിയ കേസില്‍ വിധി ബാങ്കിന് അനുകൂലമായാല്‍ ഈ തസ്തികയില്‍ നിയമനം നടത്താനാകും. പ്രതികൂലമായാല്‍ പുതിയ ഒഴിവ് സൃഷ്ടിച്ച് നിയമനം നടത്തുമെന്നാണ് ഇടനിലക്കാര്‍ പറയുന്നത്. ബാങ്ക് ഭരണച്ചുമതല അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. മുന്‍ ഭരണസമിതി 11 ഫുള്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, 13 സെക്യൂരിറ്റി ജീവനക്കാര്‍, 15 ശുചീകരണ ജീവനക്കാര്‍ എന്നിവരെ നിയമിച്ചിരുന്നു.
ബാങ്ക് ആരംഭിക്കുന്ന കാലംമുതല്‍ കണ്ടിന്‍ജന്റ് ജീവനക്കാരുടെ നിയമനം ഭരണസമിതിയാണ് നടത്തിയിരുന്നത്. മറ്റു നിയമനം പിഎസ്സിക്ക് വിട്ടപ്പോഴും ഈ വിഭാഗത്തിന്റെ നിയമനാധികാരം ഭരണസമിതിക്കായി നിലനിര്‍ത്തി. എല്ലാ ശാഖകള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് പാര്‍ട്ടൈം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചത്. ബാങ്ക് ആസ്ഥാനത്തും ശാഖകളിലും ട്രെയ്നിങ് കോളേജിലുമടക്കം നോട്ടീസ് ബോര്‍ഡില്‍ വിജ്ഞാപനം പരസ്യപ്പെടുത്തി, അപേക്ഷ സ്വീകരിച്ച്, കൂടിക്കാഴ്ച നടത്തിയായിരുന്നു നിയമനം. നിയമനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടന ഹൈക്കോടതിയില്‍ പരാതി നല്‍കി. പത്രത്തില്‍ പരസ്യം നല്‍കാതെ നിയമനം നടത്തിയെന്നായിരുന്നു പരാതി. വിഷയം സഹകരണ രജിസ്ട്രാര്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. രജിസ്ട്രാറുടെ ചുമതല ഉണ്ടായിരുന്ന അഡീഷണല്‍ രജിസ്ട്രാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന ദിവസമാണ് ഫയലില്‍ തീരുമാനമെടുത്തത്. ജീവനക്കാരുടെ നിയമനം താല്‍ക്കാലികാടിസ്ഥാനത്തിലോ കരാര്‍ അടിസ്ഥാനത്തിലോ ആക്കണമെന്നാണ് രേഖപ്പെടുത്തിയത്. ജീവനക്കാര്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കി. വകുപ്പുസെക്രട്ടറി അഡീഷണല്‍ രജിസ്ട്രാറുടെ തീരുമാനത്തില്‍ മാറ്റംവരുത്തിയില്ല. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇവരെ പിരിച്ചുവിട്ടു. ഇതിനെതിരെ പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയാനുള്ളത്.
(ജി രാജേഷ്കുമാര്‍)
deshabhimani 011012
Labels:
വലതു സര്‍ക്കാര്‍,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment