Thursday, October 4, 2012

ന്യൂനപക്ഷ ക്ഷേമം ഒരു വിഭാഗത്തിന് തീറെഴുതിയെന്ന് സിറോ മലബാര്‍ സഭ


കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒരു വിഭാഗത്തിനു മാത്രം തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് സിറോ മലബാര്‍ സഭ മുഖപത്രം കുറ്റപ്പെടുത്തി. സഭയുടെ അല്‍മായ കമീഷന്‍ മുഖപത്രമായ ലെയ്റ്റി വോയിസിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം.

""മുസ്ലീം, ക്രൈസ്തവ, സിഖ്, ബുദ്ധര്‍, പാഴ്സി എന്നിവയാണ് ഇന്ത്യയില്‍ ന്യൂനപക്ഷ വിഭഹാഗത്തിലുള്ളത്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഈ വിഭാഗങ്ങള്‍ക്ക് ഒരു പോലെ അവകാശപ്പെട്ടതാണ്. എന്നാല്‍, കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്കു പകരം മുസ്ലീം ക്ഷേമപദ്ധതികളാണ് നടപ്പാക്കുന്നത്. ക്ഷേമപദ്ധതികളുടെ മറവില്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തെ മാത്രമാണ് സംരക്ഷിക്കുന്നത്."" ഇത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സാമുദായിക പ്രീണനമാണെന്നും മുഖപ്രസംഗം പറയുന്നു. ""കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഇതേ പാതയിലാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ആ വിഭാഗങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എല്ലാ പഞ്ചായത്തിലും പ്രമോട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 1000 പ്രമോട്ടര്‍മാരെയാണ് ഇങ്ങനെ നിയമിക്കുന്നത്. എന്നാല്‍, ഇതില്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും തഴഞ്ഞു. പഞ്ചായത്ത് തലത്തിലെ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന് മഹല്‍ ജമാഅത്തുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കോടിക്കണക്കിനു രൂപയാണ് അനുവദിച്ചത്. ഇതില്‍ ഉള്‍പ്പെടുത്താതെയും ക്രൈസ്തവ സമുദായത്തെ അവഹേളിച്ചു. മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന പ്രീ എക്സാമിനേഷന്‍ സെന്റര്‍, സിവില്‍സര്‍വീസ് അക്കാദമിയടക്കമുള്ള സ്ഥാപനങ്ങളിലെ ഫീസ് റിഇംബേഴ്സ്മെന്റ്, ഫിനിഷിങ്സ്കൂള്‍ എന്നിവയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.""

പൊതുതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനുള്ള ഉപകരണം മാത്രമായാണ് കോണ്‍ഗ്രസ് ക്രൈസ്തവ വിഭാഗത്തെ കാണുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. നിസംഗത തുടര്‍ന്നാല്‍ ഇനിയും വലിയ ദുഃഖങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് മുഖപ്രസംഗത്തില്‍ മുന്നറിയിപ്പും നല്‍കുന്നു.

deshabhimani 041012
 

1 comment:

  1. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്, ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒരു വിഭാഗത്തിനു മാത്രം തീറെഴുതി കൊടുത്തിരിക്കുകയാണെന്ന് സിറോ മലബാര്‍ സഭ മുഖപത്രം കുറ്റപ്പെടുത്തി. സഭയുടെ അല്‍മായ കമീഷന്‍ മുഖപത്രമായ ലെയ്റ്റി വോയിസിലാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം.

    ReplyDelete