Thursday, October 4, 2012
ജനശ്രീയിലെ ഹസ്സന്റെ ഓഹരി കള്ളപ്പണം: കോടിയേരി
ജനശ്രീയില്‍ എം എം ഹസ്സന്റെ ഓഹരിയായ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രോജ്വല മാതൃകയായ കുടുംബശ്രീയെ കഴുത്തുഞെരിച്ച് കൊല്ലുന്നതിനെതിരെയും ജനശ്രീയുടെ പേരില്‍ നടക്കുന്ന രാഷ്ട്രീയ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയും സെക്രട്ടറിയറ്റ് നടയില്‍ ആരംഭിച്ച രാപ്പകല്‍ ധര്‍ണയില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോടിയേരി.
ഹസ്സന്റെ ഓഹരിതുക എവിടെ നിന്ന് വന്നെന്ന് കെപിസിസി വ്യക്തമാക്കണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ചര്‍ച്ചചെയ്ത് തീര്‍ക്കണം. ഇല്ലെങ്കില്‍ മന്ത്രിമാര്‍ക്ക് ഇറങ്ങി നടക്കാനാകാത്ത സ്ഥിതിവരും.- കോടിയേരി മുന്നറിയിപ്പ് നല്‍കി.
സമരം മൂന്നാംനാള്‍ പിന്നിടുന്ന വ്യാഴാഴ്ച നിരവധി നേതാക്കള്‍ സമരഭൂമിയിലെത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍, എല്‍ഡിഎഫ് നേതാക്കളായ മാത്യൂ ടി തോമസ്, ഇ എസ് ബിജിമോള്‍. എംഎല്‍എമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് എം എം ഹസന്റെ സ്വകാര്യ സംഘടനയായ ജനശ്രീമിഷന് സര്‍ക്കാര്‍ ഫണ്ട് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രീ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിലാണ് ആയിരക്കണക്കിന് വനിതകള്‍ പങ്കെടുക്കുന്ന സമരം നടക്കുന്നത്. വിവിധ ജില്ലയില്‍നിന്നായി തെരഞ്ഞെടുത്ത 2500ല്‍പ്പരം വനിതാ വളന്റിയര്‍മാരാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. ഉരുകുന്ന വെയില്‍ കൂസാതെ രാപ്പകല്‍ നീളുന്ന സമരത്തില്‍ അണിനിരന്ന വനിതകള്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനം തിരുത്താതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുന്നു.
ചൊവ്വാഴ്ച പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്തു. ജനങ്ങളുടെ പണം കോണ്‍ഗ്രസിന്റെ പോഷകസംഘടനയ്ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് വി എസ് പറഞ്ഞു. കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി അധ്യക്ഷയായി. കുടുംബശ്രീക്ക് ലഭിക്കേണ്ട പണം കടലാസ് സംഘടനയ്ക്ക് നല്‍കിയത് കൊടിയ വഞ്ചനയാണെന്ന് പി കെ ശ്രീമതി പറഞ്ഞു. കുടുംബശ്രീയുടെ പണം ജനശ്രീക്ക് നല്‍കിയത് അഴിമതിയാണെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിദേശങ്ങളില്‍ വരെ പ്രശംസ പിടിച്ചുപറ്റിയ കുടുംബശ്രീയെ ഒരു ജനശ്രീയെന്ന സ്വകാര്യകമ്പനിയെ ഉപയോഗിച്ച് തകര്‍ക്കാനാകില്ലെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എംഎല്‍എമാരായ തോമസ് ഐസക്, എ കെ ബാലന്‍, എ കെ ശശീന്ദ്രന്‍, മേയര്‍ കെ ചന്ദ്രിക, മുന്‍മന്ത്രി വി സുരേന്ദ്രന്‍പിള്ള, എഐവൈഎഫ് സംസ്ഥാനസെക്രട്ടറി കെ രാജന്‍, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുര്രേന്ദന്‍ എന്നിവര്‍ സംസാരിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ബുധനാഴ്ച സമരവേദിയിലെത്തി കുടുംബശ്രീ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, കെ ഹേമലത, പി കരുണാകരന്‍ എംപി, കുടുംബശ്രീ സംരക്ഷണവേദി ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപി, മുന്‍മന്ത്രിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയവരും സമരവളണ്ടിയര്‍മാരെ ബുധനാഴ്ച അഭിവാദ്യം ചെയ്തു.
deshabhimani
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ജനശ്രീയില്‍ എം എം ഹസ്സന്റെ ഓഹരിയായ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രോജ്വല മാതൃകയായ കുടുംബശ്രീയെ കഴുത്തുഞെരിച്ച് കൊല്ലുന്നതിനെതിരെയും ജനശ്രീയുടെ പേരില്‍ നടക്കുന്ന രാഷ്ട്രീയ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയും സെക്രട്ടറിയറ്റ് നടയില്‍ ആരംഭിച്ച രാപ്പകല്‍ ധര്‍ണയില്‍ പങ്കെടുക്കുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കോടിയേരി.
ReplyDelete