Wednesday, October 3, 2012
കൊറിയന്‍ കമ്പനി കോടികള്‍ കൊള്ളയടിക്കും
സംസ്ഥാനത്ത് 330 മെഗാവാട്ടിന്റെ സൗരോര്‍ജപദ്ധതി സ്ഥാപിക്കാന്‍ ദക്ഷിണകൊറിയന്‍ കമ്പനിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി. കോടികള്‍ കൊള്ളയടിക്കാന്‍ കൊറിയന്‍ കമ്പനിക്ക് ഇത് അവസരമൊരുക്കും. കൊറിയന്‍ കമ്പനിയായ ഹാന്‍ജോങ് എനര്‍ജി ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് യൂണിറ്റിന് 3.35 രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍, കേന്ദ്ര റഗുലേറ്ററി കമീഷന്റെ നിബന്ധനയനുസരിച്ച്, ഈ സൗരോര്‍ജ വൈദ്യുതി വാങ്ങുമ്പോള്‍ യൂണിറ്റിന് 15.75 രൂപ കേരളം മുടക്കേണ്ടിവരും. ഇതു മറച്ചുവച്ചാണ് ധാരണാപത്രം ഒപ്പിടാനുള്ള തിരക്കിട്ട നീക്കം.
കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷന്‍ സൗരോര്‍ജ വൈദ്യുതിക്ക് നിശ്ചയിച്ചിരുന്ന വില 9.35 രൂപയാണ്. ഇതിന്റെ പകുതിയില്‍ താഴെ നിരക്കില്‍ കേരളവുമായി കമ്പനി ധാരണപത്രമുണ്ടാക്കിയതാണ് പദ്ധതിയുടെ സുതാര്യതയില്‍ സംശയമുണര്‍ത്തിയത്. റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ്(ആര്‍ഇസി) കച്ചവടംമാത്രം ലക്ഷ്യമിട്ടാണ് കേരളവുമായി കമ്പനിയുണ്ടാക്കുന്ന കരാറെന്ന് അറിയുന്നു. സംസ്ഥാനങ്ങള്‍ പാരമ്പര്യ ഊര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതാണ് റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ്. നടപ്പു സാമ്പത്തികവര്‍ഷംമുതല്‍ എല്ലാ സംസ്ഥാനവും നിശ്ചിത അളവ് സൗരോര്‍ജം ഉപയോഗിക്കണമെന്ന് കേന്ദ്ര റഗുലേറ്ററി കമീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിനു കഴിയാത്ത സംസ്ഥാനങ്ങള്‍ പിഴയായി ആര്‍ഇസി ഹാജരാക്കണം. ആര്‍ഇസി നല്‍കാനുള്ള അവകാശം നേടിയെടുക്കാന്‍ ശ്രമിക്കുന്ന കമ്പനിയാണ് ഹാന്‍ജോങ്. സൗരോര്‍ജ ആര്‍ഇസി വാങ്ങുന്നവര്‍ യൂണിറ്റിന് 12.50 രൂപ എന്ന കണക്കില്‍ കമ്പനിക്ക് നല്‍കണം. കേന്ദ്ര റഗുലേറ്ററി കമീഷന്‍ നിശ്ചയിച്ച വിലയ്ക്കല്ല ഹാന്‍ജോങ്ങുമായി കേരളം കരാറുണ്ടാക്കിയത്. അതിനാല്‍ കമീഷന്‍ ഇത് അംഗീകരിക്കില്ല. ഈ സാഹചര്യത്തില്‍, കേരളവും ആര്‍ഇസി വാങ്ങേണ്ടിവരും. അപ്പോള്‍, കേരളവുമായി നിശ്ചയിച്ചിട്ടുള്ള നിരക്കടക്കം യൂണിറ്റിന് 15.75 രൂപ കമ്പനിക്ക് ലഭിക്കും.
ജൂലൈ 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഹാന്‍ജോങ്ങുമായി ധാരണപത്രം ഒപ്പിടാന്‍ തീരുമാനിച്ചത്. ആറു മാസത്തിനകം 30 മെഗാവാട്ട് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, പദ്ധതി എവിടെ സ്ഥാപിക്കുമെന്നതുപോലും അജ്ഞാതം. കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങേണ്ട കെഎസ്ഇബിയുമായി ചര്‍ച്ചപോലുമില്ലാതെയാണ് ധാരണാപത്രം ഒപ്പിടുന്നത്. 3500 കോടി രൂപയുടെ നിക്ഷേപം ആവശ്യമായ പദ്ധതിക്ക് 2000 ഏക്കര്‍ ഭൂമിയെങ്കിലും വേണമെന്നും കണക്കാക്കുന്നു. എന്നിട്ടും ധനവകുപ്പിന്റെ അനുമതി തേടിയില്ല. ഊര്‍ജവകുപ്പിനുപോലും പദ്ധതിയെക്കുറിച്ച് അറിവില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
(ആര്‍ സാംബന്‍)
deshabhimani 041012
Subscribe to:
Post Comments (Atom)

ReplyDelete