Thursday, October 4, 2012
ജനശ്രീയുടെ ആസ്തി കടലാസ് കമ്പനിക്ക് പണയപ്പെടുത്തിയത് അന്വേഷിക്കണം: ഐസക് , ശ്രീമതി
ജനശ്രീയുടെ ആസ്തികള്‍ പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനിക്ക് പണയപ്പെടുത്തിയത് അന്വേഷിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എയും കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹസ്സനും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പിനുള്ള ഉപകരണമായി ജനശ്രീയെ മാറ്റിയിരിക്കുന്നു. ഇപ്പോള്‍ കടലാസ് സംഘടന ഉണ്ടാക്കി 100 കോടി രൂപ തട്ടാനാണ് നീക്കം. പണം പിരിച്ചെടുക്കാന്‍ സെബിയുടെ മാനദണ്ഡങ്ങള്‍ തടസ്സമാകാതിരിക്കാനാണ് കമ്പനി രൂപീകരിച്ചത്. 100 കോടിയുടെ വായ്പയ്ക്ക് ഈ കമ്പനിയാണ് ഉറപ്പുനില്‍ക്കുന്നത്. ധനകാര്യ മേല്‍നോട്ടം വഹിക്കാന്‍ ഈ കമ്പനിയുടെ ഉടമകള്‍ക്ക് എന്തു യോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണം. വായ്പ എടുക്കുന്ന 100 കോടിക്ക് ആദ്യവര്‍ഷം 11 ശതമാനവും രണ്ടാംവര്‍ഷം 12 ശതമാനവും മൂന്നാംവര്‍ഷം 13 ശതമാനവുമാണ് പലിശ. ഇത്തരത്തില്‍ ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുത്ത് എന്തു ബ്ലെയ്ഡ് പ്രവര്‍ത്തനം നടത്താനാണ് ഹസ്സന്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കണം. ഹസ്സന്‍ ഇനിയെങ്കിലും ഈ കള്ളക്കളി അവസാനിപ്പിക്കണം. ജനശ്രീ രക്ഷാധികാരിയായ കേന്ദ്രമന്ത്രി എ കെ ആന്റണി മൗനം വെടിയണം.
ജനശ്രീക്കെതിരായ ആരോപണം തെളിയിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വെല്ലുവിളിച്ചത്. എന്നാല്‍, തട്ടിപ്പ് സംബന്ധിച്ച എല്ലാ രേഖയും പുറത്തുവന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ജനശ്രീ മൈക്രോഫിനാന്‍സ് കമ്പനി ഇന്‍കോര്‍പറേറ്റ് ചെയ്തപ്പോള്‍ ചെയര്‍മാന്‍ ഹസ്സന് 19,94,000 ഓഹരികള്‍ ഉണ്ടായിരുന്നു. മറ്റ് ആറുപേര്‍ക്ക് 1000 രൂപയുടെ വീതം ഓഹരിയാണുള്ളത്. എന്നാല്‍, ഇത്രയും ഓഹരികള്‍ തന്റെ പേരിലുള്ളത് തികച്ചും സാങ്കേതികമാണെന്നും മറ്റുള്ളവരുടെ ഓഹരിയാണിതെന്നുമാണ് ഹസ്സന്‍ പറഞ്ഞത്. ബിനാമി പേരില്‍ ഓഹരികള്‍ വാങ്ങുന്നത് ക്രിമനല്‍കുറ്റമാണ്. പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുന്നതും പരിഗണിക്കും. ജനശ്രീ രൂപീകരിച്ച സമയത്ത് രണ്ട് കോടിരൂപ ഹസ്സനാണ് നിക്ഷേപിച്ചത്. ഈ തുക പൊതുപ്രവര്‍ത്തകനായ ഹസ്സന് എവിടെനിന്ന് ലഭിച്ചെന്നും വ്യക്തമാക്കണം. കുടുംബശ്രീ സംരക്ഷണവേദി ജനറല്‍ കണ്‍വീനര്‍ ടി എന്‍ സീമ എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
രാഷ്ട്രീയ അഴിമതി തിരുത്തണം: പിണറായി
തിരു: ജനശ്രീക്ക് പൊതുധനം കൈമാറിയ രാഷ്ട്രീയ അഴിമതിക്കും കുടുംബശ്രീയെ സര്‍ക്കാര്‍ തകര്‍ക്കുന്നതിനുമെതിരായ ധര്‍മസമരമാണ് സെക്രട്ടറിയറ്റ് നടയില്‍ നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീ സംരക്ഷണവേദിയുടെ നേതൃത്വത്തില്‍ മൂവായിരത്തിലേറെ സ്ത്രീകള്‍ നടത്തുന്ന ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാതെ തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം പിണറായി പറഞ്ഞു.
ആയിരക്കണക്കിന് സ്ത്രീകള്‍ 24 മണിക്കൂറിലേറെയായി സെക്രട്ടറിയറ്റ് നടയില്‍ കഴിയുകയാണ്. ഈ സമരത്തെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. തീര്‍ത്തും ന്യായമായ പ്രശ്നമാണ് സമരത്തില്‍ ഉന്നയിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടും തങ്ങളുടെ പാര്‍ടിക്കാര്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജനശ്രീക്ക് പൊതുധനം വാരിക്കോരിക്കൊടുത്ത അനൗചിത്യവും തിരുത്തണം. കുടുംബശ്രീക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും എതിരെ ഒരു നീക്കവും ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം കാട്ടണം. നാടിന്റെയാകെ പിന്തുണ ആര്‍ജിച്ച സമരമാണിത്. എല്ലാ വര്‍ഗബഹുജന സംഘടനകളുടെയും പിന്തുണ ഈ സമരത്തിന് ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതി തിരുത്തിക്കാന്‍ കേരളജനതയാകെ അണിനിരക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
പൊതുധനം കൈയിട്ടുവാരാന്‍ അനുവദിക്കില്ല: വി എസ്
തിരു: ജനങ്ങളുടെ പണം കോണ്‍ഗ്രസിന്റെ പോഷകസംഘടനയ്ക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുടുംബശ്രീ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ ധര്‍ണ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണുകടിയുണ്ടായിട്ടാണ് ജനശ്രീ രൂപീകരിച്ചത്. ജനങ്ങളറിയാത്ത ഈ പ്രസ്ഥാനത്തെ തലയില്‍ കെട്ടിവയ്ക്കാനാണ് യുഡിഎഫ് ശ്രമം. കുടുംബശ്രീക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്റെ പോക്കറ്റിലേക്ക് ഇട്ടുകൊടുക്കുകയാണ്. കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സങ്കുചിത രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്. ഇതിനായി ജാതി, മത, രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഉമ്മന്‍ചാണ്ടി വസ്തുത മനസ്സിലാക്കി കുടുംബശ്രീയെ സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
deshabhimani 041012
Subscribe to:
Post Comments (Atom)
ജനശ്രീയുടെ ആസ്തികള്‍ പ്രിയദര്‍ശിനി പ്രൈവറ്റ് ലിമിറ്റഡ് എന്ന കടലാസ് കമ്പനിക്ക് പണയപ്പെടുത്തിയത് അന്വേഷിക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് എംഎല്‍എയും കുടുംബശ്രീ സംരക്ഷണവേദി ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതിയും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹസ്സനും സംഘവും വന്‍ സാമ്പത്തിക തട്ടിപ്പിനുള്ള ഉപകരണമായി ജനശ്രീയെ മാറ്റിയിരിക്കുന്നു. ഇപ്പോള്‍ കടലാസ് സംഘടന ഉണ്ടാക്കി 100 കോടി രൂപ തട്ടാനാണ് നീക്കം.
ReplyDelete