Thursday, October 4, 2012
വിമാന ഇന്ധനവില കുറച്ചു; പെട്രോള്‍വില കുറയ്ക്കുന്നില്ല
ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വിമാന ഇന്ധനവില 4.33 ശതമാനം കുറച്ചു. ഡല്‍ഹിയില്‍ വിമാന ഇന്ധനത്തിന് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍-എടിഎഫ്) ആയിരം ലിറ്ററിന് 73,710 രൂപയായിരുന്നത് 70,515 രൂപയായി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 81,119 രൂപയില്‍നിന്ന് 77,736 രൂപയായും മുംബൈയില്‍ 74,332ല്‍ നിന്ന് 70,949 രൂപയായും ചെന്നൈയില്‍ 77,914 രൂപയില്‍ നിന്ന് 74,423 രൂപയായും കുറച്ചു. സെപ്തംബര്‍ 12ന് ആഗോളവിപണിയിലെ (ഇന്ത്യന്‍ ബാസ്കറ്റ്) ക്രൂഡോയില്‍വില 114.42 ഡോളറായിരുന്നു- 6322 രൂപ. സെപ്തംബര്‍ 25ന് ഇത് 109.19 ഡോളറായി (5884 രൂപ) കുറഞ്ഞു.
അസംസ്കൃത എണ്ണനിരക്കില്‍ ചെറിയ കുറവുവരുമ്പോള്‍ വിമാന ഇന്ധനവില കുറയ്ക്കുന്ന എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ മടിക്കുകയാണ്. ക്രൂഡോയില്‍ വില വര്‍ധനയുടെ മറവില്‍ സെപ്തംബര്‍ 14ന് ഡീസലിന് അഞ്ചുരൂപ വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍ ഇപ്പോള്‍ അനങ്ങുന്നില്ല. സ്വകാര്യ മേഖലയിലെ വിമാനക്കമ്പനികള്‍ക്ക് അപ്പപ്പോള്‍ ആശ്വാസം നല്‍കുന്നതിനുവേണ്ടിയാണ് വിമാന ഇന്ധനവില കഴിയുന്നത്ര കുറയ്ക്കുന്നത്. വിമാന ഇന്ധനത്തിന് എപ്പോഴെല്ലാം വില വര്‍ധിപ്പിക്കുന്നുവോ അപ്പോഴെല്ലാം വിമാന യാത്രക്കൂലിയില്‍ അതനുസരിച്ച് കമ്പനികള്‍ മാറ്റം വരുത്താറുണ്ട്. ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കൂലി സാധാരണഗതിയില്‍ 6000 രൂപ മുതല്‍ 10000 രൂപ വരെയാണ്. ഇതില്‍ 3500 രൂപ മുതല്‍ 5500 രൂപ വരെ ഇന്ധന സര്‍ചാര്‍ജായി വിമാനക്കമ്പനികള്‍ ഈടാക്കുന്നു. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം മെച്ചപ്പെട്ടതും കണക്കിലെടുത്ത് പെട്രോളിനും ഡീസലിനും അടിയന്തരമായി വില കുറയ്ക്കേണ്ടതാണ്. ജൂലൈയില്‍ ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം 57 രൂപയായിരുന്നു. ഒക്ടോബറില്‍ ഇത് 52.53 രൂപയായി. ആഗോള വിപണിയില്‍നിന്ന് ഇന്ത്യ വാങ്ങുന്ന ക്രൂഡോയിലിന്റെ വില 109 ഡോളറില്‍ താഴെയായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഈ മെച്ചമുണ്ടായിട്ടും എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണ്.
(വി ജയിന്‍)
deshabhimani 021012
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)
അസംസ്കൃത എണ്ണനിരക്കില്‍ ചെറിയ കുറവുവരുമ്പോള്‍ വിമാന ഇന്ധനവില കുറയ്ക്കുന്ന എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ മടിക്കുകയാണ്. ക്രൂഡോയില്‍ വില വര്‍ധനയുടെ മറവില്‍ സെപ്തംബര്‍ 14ന് ഡീസലിന് അഞ്ചുരൂപ വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍ ഇപ്പോള്‍ അനങ്ങുന്നില്ല.
ReplyDelete