ദേശാഭിമാനി 230313
എ കെ ജി: പ്രക്ഷോഭകരുടെ പാഠപുസ്തകം
പ്രകാശ് കാരാട്ട്
ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എ കെ ജിക്ക് പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി, കര്‍ഷകപ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചയാളാണ് എ കെ ജി. മറ്റു നേതാക്കളില്‍നിന്ന് എ കെ ജിയെ വ്യത്യസ്തനാക്കുന്നത് ജനകീയപ്രക്ഷോഭങ്ങളിലെ സജീവ പങ്കാളിത്തമാണ്.
അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശസമരങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച് അവരെ ആവേശഭരിതരാക്കിയ നേതാവണദ്ദേഹം. പട്ടിണിജാഥ, ക്ഷേത്രപ്രവേശനത്തിനായുള്ള സമരങ്ങള്‍, തൊഴിലാളി- കര്‍ഷക സമരങ്ങളിലുള്ള നേതൃത്വം എന്നിവ കാരണം എ കെ ജി ജനങ്ങളുടെ പ്രിയങ്കരനായ നേതാവായി ഉയര്‍ന്നു.
കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍നിന്ന് 1952ലാണ് എ കെ ജി ആദ്യമായി പാര്‍ലമെന്റില്‍ അംഗമാകുന്നത്. പാര്‍ലമെന്റിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവെന്ന നിലയിലുള്ള പുതിയ കടമയും അദ്ദേഹത്തിനുണ്ടായിരുന്നു. എ കെ ജിയുടെ പ്രവര്‍ത്തനം എങ്ങനെയാണ് പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ് നേതാവ് പ്രവര്‍ത്തിക്കേണ്ടതെന്നതിന് മാതൃകയായി.
ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് എ കെ ജി നിലകൊണ്ടത്. ഒരിക്കലും ബൂര്‍ഷ്വാരീതികളോട് സന്ധിചെയ്യാന്‍ തയ്യാറായില്ല. സമരംചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ ഫലപ്രദമായി പാര്‍ലമെന്ററി വേദികളില്‍ ഉന്നയിച്ചു. കര്‍ഷകരും തൊഴിലാളികളും സമരംചെയ്യുന്നത് എവിടെയായാലും അവിടെയെത്താന്‍ എ കെ ജി ശ്രദ്ധിച്ചു. പൊലീസിന്റെ അടിച്ചമര്‍ത്തലുകള്‍ തടയാന്‍ ഇടപെട്ടു. 25 വര്‍ഷം എ കെ ജി പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. എന്നാല്‍, ബൂര്‍ഷ്വാമൂല്യങ്ങളോ ഭരണവിഭാഗങ്ങള്‍ സൃഷ്ടിച്ച മിഥ്യാബോധങ്ങളോ എ കെ ജിയെ ഒരിക്കലും സ്വാധീനിച്ചില്ല. ഇന്ത്യയില്‍ ശക്തമായ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും എ കെ ജിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ദീര്‍ഘകാലം കിസാന്‍സഭാ പ്രസിഡന്റായി പ്രവര്‍ത്തിച്ച എ കെ ജിയുടെ നേരിട്ടുള്ള ഇടപെടലിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകപ്രസ്ഥാനം രൂപപ്പെട്ടത്.
ഞാന്‍ ആദ്യമായി എ കെ ജിയെ കാണുന്നത് 1970ലാണ്. അദ്ദേഹത്തിന്റെ സഹായിയായി മൂന്നുവര്‍ഷം (1971-73) പ്രവര്‍ത്തിച്ചു. എ കെ ജിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കാണാനും എനിക്ക് അവസരം ലഭിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും സമരങ്ങള്‍ക്ക് പിന്തുണയുമായി എ കെ ജി വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനും കൂടെയുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അതിനെ എതിര്‍ത്ത് എ കെ ജി പാര്‍ലമെന്റില്‍ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ ഏകാധിപതിയാണെന്നു വിശേഷിപ്പിച്ചത്. ഭാഷയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് സാധാരണ ജനങ്ങളുമായി എ കെ ജി ആശയവിനിമയം നടത്തുന്നതിനും ഞാന്‍ സാക്ഷിയായിരുന്നു. പാര്‍ടിയിലെ കേഡര്‍മാരെ എന്നും എ കെ ജി ശ്രദ്ധിച്ചിരുന്നു. അവരോട് സ്നേഹത്തോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. എ കെ ജിയുടെ ജീവിതത്തില്‍നിന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍നിന്നും ഏറെ പഠിക്കാനുണ്ട്. ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പ്രതിബദ്ധതയോടെ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുകൊണ്ടായിരിക്കണം എ കെ ജിയെ സ്മരിക്കേണ്ടത്. തയ്യാറാക്കിയത്: വി ബി പരമേശ്വരന്‍

No comments:
Post a Comment