പ്രതിവര്‍ഷം 400 കോച്ചുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. 600കോടിരൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്. കോച്ച് ഫാക്ടറിക്കായി കഞ്ചിക്കോട് സര്‍ക്കാര്‍ ഏറ്റെടുത്ത 430 ഏക്കറില്‍ 239 ഏക്കര്‍ ഭൂമി റെയില്‍വേക്കു കൈമാറിയിട്ട് കാലങ്ങളായി. എന്നാല്‍, ഏറ്റെടുത്ത സ്ഥലത്ത് മതില്‍കെട്ടി തിരിച്ചതല്ലാതെ ഒരു നിര്‍മാണപ്രവൃത്തിയും ചെയ്തിട്ടില്ല. എന്നാല്‍, പാലക്കാടിനൊപ്പം പ്രഖ്യാപിച്ച, സോണിയാ ഗാന്ധിയുടെ റായ്ബറേലി മണ്ഡലത്തിലെ കോച്ച് ഫാക്ടറിയില്‍നിന്ന് കോച്ചുകള്‍ റെയില്‍വേയ്ക്ക് ലഭിച്ചു തുടങ്ങി. എന്നിട്ടും പാലക്കാടിന്റെ കോച്ച് ഫാക്ടറി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനമായിരുന്നു പാലക്കാട് കോച്ച് ഫാക്ടറി. എന്നാല്‍, ഇപ്പോള്‍ പാലക്കാടിനെ വീണ്ടും വെട്ടിമുറിച്ച് മംഗളൂരു ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുമ്പോഴും കോച്ച് ഫാക്ടറി ത്രിശങ്കുസ്വര്‍ഗത്തിലാണ്. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ ടൗണ്‍ഷിപ്പോടുകൂടിയ കോച്ച് ഫാക്ടറിയാണ് വാഗ്ദാനം നല്‍കിയത്. എന്നാല്‍, ഒടുവില്‍ ലഭിച്ചത് ചെറുകിട നിര്‍മാണയൂണിറ്റ് മാത്രമാണ്. ഫാക്ടറി പൊതുമേഖലയില്‍ത്തന്നെ വേണമെന്ന് അന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് യുഡിഎഫ് സര്‍ക്കാര്‍ റെയില്‍വേയില്‍നിന്ന് വിലവാങ്ങി നല്‍കിയതോടെ സംസ്ഥാനത്തിന് ഒരവകാശവും ഇല്ലാതായി. ഇപ്പോള്‍ 74 ശതമാനം സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് റെയില്‍വേയുടെ പദ്ധതി. 26 ശതമാനം മാത്രമാണ് റെയില്‍വേ പങ്കാളിത്തം
deshabhimani
No comments:
Post a Comment