ആനയറയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിനെ മൃഗീയമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ജയപ്രസാദിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി കുരുട്ടുബുദ്ധിയുടെ രാജാവാണ്. ഈ കുരുട്ടു ബുദ്ധി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തിലും പ്രയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. പരസ്യമായി നിയമം കൈയിലെടുക്കുകയാണ് പൊലീസ് ചെയ്തത്. അതിനാല്‍ ഗ്രേഡ് എസ്ഐ വിജയദാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
deshabhimani

No comments:
Post a Comment