കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം വികലമായി ആലപിച്ചതിനെക്കുറിച്ചും അവതാരകന്റെ അതിരുകടന്ന വാക്പ്രയേഗത്തെകുറിച്ചും പ്രോട്ടോകോള്‍ ലംഘനത്തെക്കുറിച്ചും സര്‍ക്കാര്‍ സംഘാടകരോട് വിശദീകരണം തേടി.
ചൊവ്വാഴ്ച യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ശ്രീനാരായണ ധര്‍മ വേദിയുടെ പുരസ്കാര വിതരണ ചടങ്ങിലാണ് പ്രോട്ടോക്കോള്‍ ലംഘനം നടന്നത്. ദേശീയഗാനം ആലപിക്കാന്‍ ആരേയും ഏര്‍പ്പാടാക്കിയിരുന്നില്ല. ദേശീയ ഗാനം ആലപിച്ച സംഘാടകര്‍ അത് വികലമായാണ് അവതരിപ്പിച്ചത്. പരിപാടിയുടെ അവതാരകന്‍ നടത്തിയ അതിരുകടന്ന വാക്പ്രയോഗങ്ങളും വിവാദമായി. ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് ഉപരാഷ്ട്രപതി ജനിച്ചതെന്ന് അവതാരകന്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചു.
ചടങ്ങുകളുടെ സംഘാടകരെ പ്രോട്ടോകോള്‍ നിബന്ധനകള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സെനറ്റ് ഹാളിലെ ചടങ്ങില്‍ ഇത് പാലിക്കപ്പെട്ടില്ലന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രാഷ്ട്രപതിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് ഇതുവരെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.
ദേശീയഗാനത്തെ അപമാനിച്ചതിന് മുഖ്യമന്ത്രിയുടെ ന്യായീകരണം
തിരു: ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ദേശീയഗാനം വികലമായി ആലപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദേശീയഗാനത്തെ അപമാനിക്കുന്ന മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും ഒരുപോലെ പാട്ടുപാടാനാകില്ലെന്നായിരുന്നു ചോദ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ദേശീയഗാനം എല്ലാവരും പാടുമ്പോള്‍ കൂടെ തനിക്കും പാടാനാകുമെന്നും എന്നാല്‍ താന്‍ ഒറ്റയ്ക്ക് പാടിയാല്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. ഉപരാഷ്ട്രപതിയുടെ ചടങ്ങിലുണ്ടായ വീഴ്ചയെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
deshabhimani
No comments:
Post a Comment