ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 20 പ്രതികളെ കോടതി വെറുതെ വിട്ടതിനെ ചൊല്ലി കോണ്‍ഗ്രസില്‍ എ-ഐ പോര്.
ആഭ്യന്തരവകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രതികളെ വിടാന്‍ കാരണമായതെന്ന വാദവുമായാണ് ഐ ഗ്രൂപ്പ് രംഗത്തെത്തിയത്. ബുധനാഴ്ച കേസില്‍ വിധി വന്നയുടന്‍ തന്നെ പൊലീസിന് ഗുരുതരമായ വീഴ്ച വന്നു എന്ന പ്രതികരണം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനില്‍ നിന്നുവന്നു. രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയാണ് സുബ്രഹ്മണ്യന്‍. കേസില്‍ അപ്പീല്‍ പോകണമെന്ന അഭിപ്രായപ്രകടനവുമായി ചെന്നിത്തല തന്നെ എത്തി.
വ്യാഴാഴ്ച രാവിലെ കെ മുരളീധരനാണ് ആദ്യ വെടി പൊട്ടിച്ചത്. കേസില്‍ പുനരന്വേഷണം വേണമെന്നായിരുന്നു മുരളീധരന്റെ ആവശ്യം. സിബിഐയ്ക്കു തന്നെ അന്വേഷണം വിടണം. പോലീസിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയാണ്. കൊലപാതകം മുതല്‍ പ്രതികളെ വെറുതെവിട്ടതുവരെയുള്ള കാര്യങ്ങള്‍ സിബിഐയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡണ്ടിനായി തിരുവഞ്ചൂര്‍ ആഭ്യന്തരമരന്തി പദം ഒഴിയേണ്ടതായിരുന്നുവെന്നും മുരളീധരന്‍ സൂചിപ്പിച്ചു. സിബിഐ അന്വേഷണം തന്നെയാണ് ഉചതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്നതോടെ ഉപേക്ഷിക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. ഇതേആക്ഷേപവുമായി കെ സുധാകരനും ചാനലുകളിലെത്തി.
ആഭ്യന്തരവകുപ്പിന് ഒരു വീഴ്ചയുമില്ലെന്ന നിലപാടുമായി ആദ്യം പ്രതിരോധത്തിനുവന്നത് മരന്തി കെ സി ജോസഫാണ്. പിന്നീട് മുഖ്യമന്ത്രിയും ഇതേ നിലപാടെടുത്തു.ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തനാണ്. കേസില്‍ കള്ളസാക്ഷികളെ പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പീല്‍ പോകണമെന്ന കെപിസിസി പ്രസിഡണ്ടിന്റെ അഭിപ്രായം പോലും അവഗണിക്കുംവിധമാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നല്ല രീതിയിലാണ് നടന്നതെന്നും 20 പേരെ വെറുതെ വിട്ടതിന്റെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തള്ളിപ്പറയില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസന്വേഷണത്തെക്കിറിച്ച് നേരത്തെയും വിമര്‍ശനമുണ്ടായിരുന്നെന്നും ഇതൊന്നും കാര്യമാക്കുന്നില്ല.. കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ ഐ വിഭാഗം നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
deshabhimani

No comments:
Post a Comment