Tuesday, September 10, 2013

1400 തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ പണം കൊടുത്തു സൃഷ്ടിച്ചവ

കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ 17 സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് വന്ന 1,400 വാര്‍ത്തകളും പണം കൊടുത്തു സൃഷ്ടിച്ചവയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം  പഞ്ചാബില്‍ നിന്ന് 523 കേസുകളും ഗുജറാത്തില്‍ നിന്ന് 414 കേസുകളും ഹിമാചല്‍പ്രദേശില്‍ നിന്ന് 104 കേസുകളും കര്‍ണാടകയില്‍ നിന്നും 93 കേസുകളുമാണ് തരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ എത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് 97 കേസുകളും ഉത്തരാഖണ്ഡില്‍ നിന്ന് 30 കേസുകളും ഗോവയില്‍ നിന്ന് ഒന്‍പത് കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 2011ല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കേരളത്തില്‍ ഇത്തരത്തിലുള്ള 65 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അസമില്‍ 27 ഉം തമിഴിനാട്ടില്‍ 22ഉം പശ്ചിമബംഗാളില്‍ എട്ടും പുതുച്ചേരിയില്‍ മൂന്നും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.2010 ല്‍ തെരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ 15 സംഭവങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്, മണിപൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പണം കൊടുത്തു സൃഷ്ടിച്ച വാര്‍ത്തകള്‍ സംബന്ധിച്ച് ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കണ്ടെത്തലിനെത്തുടര്‍ന്ന് ചില മത്സരാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

janayugom

No comments:

Post a Comment