Monday, September 9, 2013

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാമെന്ന് ഹൈക്കമാന്‍ഡ്

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വരുന്ന വിഷയങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാനമാണെന്ന് മുകുള്‍ വാസ്നിക് പറഞ്ഞു. തിങ്കളാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി ഉമ്മന്‍ചാണ്ടി കുടിക്കാഴ്ച നടത്തിയിരുന്നു.

ടേംസ് ഓഫ് റഫറന്‍സില്‍ തുറന്ന സമീപനമെന്ന് മുഖ്യമന്ത്രി

സോളാര്‍ തട്ടിപ്പുകേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ടേംസ് ഓഫ് റഫറന്‍സ് സംബന്ധിച്ച് തുറന്ന സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാം ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിറ്റങ്ങ് ജഡ്ജിയുടെ സേവനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യത്തെ ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും തന്റെ നേരിട്ടുള്ള അഭ്യര്‍ഥന മാനിച്ച് തീരുമാനം പുനപ്പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani

No comments:

Post a Comment