ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് വാടകയിനത്തില്‍ നല്‍കിയിരുന്ന ആനുകൂല്യം ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കി. ഒരുവര്‍ഷത്തേക്ക് ഒന്നിച്ച് കുറഞ്ഞ തുക അടക്കാനുള്ള സൗകര്യമാണ് നിര്‍ത്തിയത്. നഗര പ്രദേശങ്ങളില്‍ പ്രതിവര്‍ഷം 1200 രൂപയും ഗ്രാമീണമേഖലയില്‍ 600 രൂപയുമാണ് ഒന്നിച്ചടയ്ക്കുമ്പോള്‍ ഈടാക്കിയിരുന്നത്. ഇതനുസരിച്ച് പ്രതിമാസം 100, 50 രൂപ നിരക്കിലാണ് വാടക. ഈ സൗകര്യം ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കിയതോടെ പ്രതിമാസം 180, 110 നിരക്കില്‍ വാടക നല്‍കണം. രണ്ട് മാസത്തെ ബില്ല് ഒരുമിച്ച് വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വാടകയടക്കം വലിയ തുക അടയ്ക്കേണ്ടി വരും. ഒന്നിച്ച് പണമടയ്ക്കുമ്പോള്‍ പ്രതിമാസം 30 കോളുകള്‍ സൗജന്യമായിരുന്നു. ഒരുവര്‍ഷത്തേക്ക് ഒന്നിച്ച് പണമടച്ചവര്‍ക്ക് കാലാവധി തീരുന്നതോടെ നിലവിലെ സൗജന്യം നഷ്ടമാകും.
ലാന്‍ഡ്ലൈന്‍ കണക്ഷണുകള്‍ ഒഴിവാക്കപ്പെട്ടാലും ഇത് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളാക്കി മാറ്റുന്നത് കൂടുതല്‍ ലാഭകരമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 2 ജി, മാവേലി പ്ലാനുകളുടെ നിരക്കും നിലവിലുള്ളതിന്റെ ഇരട്ടിയായി വര്‍ധിപ്പിച്ചു. അഞ്ച് നമ്പറുകള്‍ക്ക് മിനുട്ടിന് 10 പൈസയുണ്ടായിരുന്നത് 20 പൈസയായാണ് വര്‍ധിപ്പിച്ചത്.
deshabhimani
No comments:
Post a Comment