Tuesday, September 10, 2013

ജലക്ഷാമം വന്‍ നഗരങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു

ജലക്ഷാമമാണ് ഇന്ത്യയിലെ സുപ്രധാനനഗരങ്ങള്‍ നേരിടുന്ന കടുത്ത വെല്ലുവിളിയെന്ന് റിപ്പോര്‍ട്ട്. 32 വന്‍നഗരങ്ങളില്‍ 22ലും അത്യാവശ്യത്തിനുപോലും ജലം കിട്ടാത്ത അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും രൂക്ഷം ജാംഷഡ്പൂരിലാണ്. കാണ്‍പുര്‍, അസാന്‍സോള്‍, ധന്‍ബാദ്, മീററ്റ്, ഫരീദാബാദ്, വിശാഖപട്ടണം, മധുര, ഹൈദരാബാദ് തുടങ്ങി നഗരങ്ങളിലെല്ലാം കുടിവെള്ളപ്രശ്നമുണ്ട്. നഗരവികസനമന്ത്രാലയം ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയും മുംബൈയുമാണ് താരതമ്യേന കൂടുതല്‍ ജലം ആവശ്യമുള്ള നഗരങ്ങള്‍. പ്രതിദിനം 4158 കോടി ലിറ്റര്‍ വെള്ളം ആവശ്യമുള്ള ഡല്‍ഹിയില്‍ 3156 കോടിയാണ് വിതരണംചെയ്യുന്നത്. 274 കോടി ലിറ്റര്‍ വേണ്ട കൊച്ചിയില്‍ 250 കോടി ലിറ്ററാണ് വിതരണം ചെയ്യുന്നത്. വിതരണത്തിലെ സാങ്കേതികപ്രശ്നങ്ങളാണ് ജലക്ഷാമത്തിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. ഭൂഗര്‍ഭജലം ഫലപ്രദമായി പുനരുജ്ജീവിപ്പിക്കാത്തതും പ്രശ്നമാകുന്നതായി വര്‍ഷകാലസമ്മേളനത്തിന്റെ ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

deshabhimani

No comments:

Post a Comment