സോളാര്‍ തട്ടിപ്പ് കേസില്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് താന്‍ മൊഴി നല്‍കിയെന്ന അഡീഷണല്‍ ഡിജിപിയുടെ സത്യവാങ്മൂലം കളവാണെന്ന് മല്ലേലില്‍ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകന്‍ മുഖേന നല്‍കിയ വിശദീകരണ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പത്രിക സ്വീകരിച്ച കോടതി ഇത് സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. കേസ് വീണ്ടും സപ്തംബര്‍ 25 ന് പരിഗണിക്കും.
അഡീഷണല്‍ ഡിജിപി തന്നെ വിളിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു മൊഴി നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞദിവസം പോളിഗ്രാഫ് ടെസ്റ്റിന് വിധേയകമാകാന്‍ ആവശ്യപ്പെട്ട് കത്ത് കിട്ടി. അതിനൊപ്പം തന്റേതെന്ന പേരില്‍ ഒരു മൊഴിയുണ്ട്. ആ മൊഴി താന്‍ നല്‍കിയതല്ല- ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ് കേസിലെ ഉന്നത ഇടപെടലുകള്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് വി കെ മോഹനനാണ് കേസ്പരിഗണിക്കുന്നത്.
deshabhimani
No comments:
Post a Comment