ഉദുമ മാങ്ങാട്ടെ സിപിഐ എം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ വകവരുത്താന്‍ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം പരീക്ഷിച്ചത് തീവ്രവാദ സംഘങ്ങളുടെ കൊലപാതക മാതൃക. മനുഷ്യനെ കൊല്ലാന്‍ വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് കൃത്യം നിര്‍വഹിക്കുന്നതിന് നിയോഗിച്ചത്. കൊല നടത്തിയ രീതി ഇത് സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകം കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണംചെയ്ത് നടപ്പാക്കിയതാണെന്നും വ്യക്തമാണ്. രക്തം പുറത്തേക്ക് വരാതെ ഒറ്റക്കുത്തില്‍ ആന്തരിക അവയവങ്ങള്‍ തകര്‍ത്തായിരുന്നു കൊല. കോണ്‍ഗ്രസ് ക്രിമിനല്‍ സംഘമായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പടുന്നവരാണ് കൊലയാളികളെന്നാണ് സംശയം. മുഖ്യപ്രതി മജീദ് വര്‍ഗീയകലാപശ്രമം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രജിത് എന്ന ലുട്ടാപ്പി, ഷിബു എന്നിവരും നിരവധി കേസുകളിലെ പ്രതികളാണ്. ഇവരെല്ലാം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ആര്യടുക്കത്തെ ആദിവാസി കോളനിയില്‍ മദ്യവും കഞ്ചാവും നല്‍കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ആളെ കൂട്ടുന്നത്.
രണ്ടാഴ്ച മുമ്പ് ഈ പ്രതികളുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. അന്ന് സമാധാനശ്രമത്തിനെത്തിയവരുടെ കൂട്ടത്തില്‍ ബാലകൃഷ്ണനും ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചുവെന്ന് ആരോപിച്ച് ബാലകൃഷ്ന്റെ പേരിലും കേസുണ്ട്. അതിനുശേഷം ഇവിടെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
തിരുവോണ നാളില്‍ മാങ്ങാട് ആര്യടുക്കത്തെ ബന്ധുവിന്റെ മരണവീട്ടിലേക്ക് ബാലകൃഷ്ണന്‍ പോയത് ക്രിമിനല്‍ സംഘം അറിഞ്ഞിരുന്നു. വൈകിട്ട് 5.37ന് ബാലകൃഷ്ണന്‍ സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമനെ വിളിച്ച് മരണാനന്തരച്ചടങ്ങിനെക്കുറിച്ച് സംസാരിച്ചു. 7.43ന് ഭാര്യ അനിത വിളിക്കുമ്പോഴും ബാലകൃഷ്ണന്‍ ഈ വീട്ടിലായിരുന്നു. പിന്നീടാണ് വീട്ടിലേക്ക് മടങ്ങിയത്. ആക്ടിവ സ്കൂട്ടറില്‍ ആര്യടുക്കം എല്‍പി സ്കൂള്‍ റോഡിലെത്തുമ്പോള്‍ അക്രമിസംഘം തടഞ്ഞുനിര്‍ത്തി നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്കൂട്ടറില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പുതന്നെ രണ്ടുപേര്‍ കൈ പിന്നിലോട്ട് വലിച്ച് പിടിച്ച് മറ്റൊരാള്‍ നെഞ്ചില്‍ കുത്തിയെന്നാണ് പൊലീസ് നിഗമനം. കൂര്‍ത്ത് മൂര്‍ച്ചയുള്ള ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ഒറ്റക്കുത്തേ ശരീരത്തിലുള്ളൂ. കുത്തില്‍ ഹൃദയധമനി മുറിഞ്ഞുപോയെന്നും ഒരു വാരിയെല്ലിന് ക്ഷതമുണ്ടെന്നും കാഞ്ഞങ്ങാട് സിഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.
രാഷ്ടീയവൈരമല്ലാതെ മറ്റൊരു കാരണവും കൊലയ്ക്കു പിന്നിലില്ല. നാട്ടുകാര്‍ ഓണാഘോഷത്തില്‍ മുഴുകിയ സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസുകാര്‍ കൊലക്കത്തി മൂര്‍ച്ചകൂട്ടി ബാലകൃഷ്ണനെ കാത്തിരിക്കുകയായിരുന്നു. ആളുകള്‍ ശ്രദ്ധിക്കാത്ത സ്ഥലത്തുവച്ച് അരുംകൊല നടത്തി ആരും കാണാതെ രക്ഷപ്പെടാന്‍ പ്രതികള്‍ക്കായി. സംഭവം നടന്ന് അധികം കഴിയുംമുമ്പ് തൊട്ടടുത്ത പ്രദേശത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ബാലകൃഷ്ണന്‍ കുത്തേറ്റ് കിടപ്പുണ്ടെന്ന് സിപിഐ എം പ്രവര്‍ത്തകരെ ഫോണില്‍ അറിയിച്ചത്. മാങ്ങാട്ടുനിന്ന് പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ റോഡില്‍നിന്ന് മാറി പറമ്പില്‍ കമിഴ്ന്ന് കിടക്കുന്ന ബാലകൃഷ്ണനെയാണ് കണ്ടത്.
(എം ഒ വര്‍ഗീസ്)
deshabhimani
No comments:
Post a Comment