യുവാവിനെ മര്‍ദിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് സലിംരാജിനെതിരെ ചേവായൂര്‍ പൊലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ചൊവ്വാഴ്ച കരിക്കാംകുളത്തായിരുന്നു സംഭവം. ഉച്ചക്കുണ്ടായ സംഭവത്തില്‍ രാത്രി വൈകിയാണ് പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 143(അന്യായമായി സംഘംചേരല്‍), 147(കലാപത്തിന് പ്രേരിപ്പിക്കല്‍), 323(ദേഹോപദ്രവമേല്‍പിക്കല്‍),341(അന്യായമായി തടഞ്ഞുവെക്കല്‍), 365/141(തട്ടിക്കൊണ്ടുപോകല്‍)506/1(തടഞ്ഞുവെക്കല്‍) എന്നീ കുറ്റങ്ങളാണ് സലീം രാജിനും സംഘത്തിനുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സലിംരാജിനെ സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഉന്നത പൊലീസുദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. സ്റ്റേഷനില്‍ വിഐപി പരിഗണനയാണ് ഇയാള്‍ക്ക് ലഭിച്ചത്. കോഴിക്കോട് സബ്ജയിലിലും സലിംരാജിന് വിഐപി പരിഗണനയാണ്. കോഴിക്കോട്ട് നിന്നുള്ള കെപിസിസി ഭാരവാഹിക്ക് സലിംരാജുമായി ചേര്‍ന്ന് റിയല്‍എസ്റ്റേറ്റ് കൂട്ടുകച്ചവടമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സലിംരാജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ക്രിമിനല്‍ നടപടിനിയമം 161പ്രകാരമുള്ള മൊഴി ഹാജരാക്കാത്തതിനാലാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(ഒന്ന്) പി ടി പ്രകാശന്‍ ജാമ്യാപേക്ഷ മാറ്റിയത്
deshabhimani
No comments:
Post a Comment