Thursday, September 12, 2013

നോട്ടുമാല അണിയിക്കുന്നത് നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക്

വിവാഹങ്ങളിലും രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികളിലും നോട്ട്മാല അണിയിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പന്തലുകള്‍ അലങ്കരിക്കാനും ആരാധനാലയങ്ങളിലും വ്യക്തികളെ അണിയിക്കാനും നോട്ട്മാല ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഇത് രൂപയെ അപമാനിക്കുന്നതിന് തുല്യമാണ്. നോട്ടുകള്‍ പെട്ടെന്ന് ഉപയോഗശൂന്യമാകാനും ഇത് ഇടയാക്കും. രാജ്യ പരമാധികാരത്തിന്റെ പ്രതീകമെന്ന നിലയ്ക്ക് രൂപയെ ബഹുമാനിക്കണം. പൊതുജനം അത് ദുരുപയോഗപ്പെടുത്തരുത്. നോട്ടുകള്‍ പെട്ടെന്ന് കേടാകാതെ സൂക്ഷിക്കണം. നല്ല നോട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ബാങ്ക് സ്വീകരിച്ചുവരികയാണ്. ഇതിന് ജനപ്രതിനിധികള്‍ സഹകരിക്കണമെന്നും റിസര്‍വ് ബാങ്ക് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതേ സമയം 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമപ്രകാരമോ 1934ലെ ആര്‍ബിഐ നിയമപ്രകാരമോ നോട്ടുകള്‍ ഹാരമണിയിക്കുന്നതുപോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിക്കാന്‍ വകുപ്പില്ല.

deshabhimani

No comments:

Post a Comment