Thursday, September 12, 2013

ഗ്രൂപ്പ് തിരിഞ്ഞ് സംഘട്ടനം ലോകോളേജില്‍ ഓണാഘോഷത്തിനിടെ കെഎസ്യുക്കാര്‍ തമ്മിലടിച്ചു

തൃശൂര്‍: ഓണാഘോഷത്തിനിടെ ഗവ. ലോ കോളേജില്‍ കെഎസ്യുക്കാര്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു. ചൊവ്വാഴ്ച അയ്യന്തോളിലെ കോളേജ് ക്യാമ്പസിലേക്ക് കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭാസുബിന്റെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ ക്രിമിനലുകളാണ് അടി തുടങ്ങിവച്ചത്. ഓണാഘോഷത്തിനിടെ ശോഭ സുബിനൊപ്പം പുറത്തുനിന്നും ഏതാനും ആളുകളെത്തി. ഇവര്‍ ക്യാമ്പസില്‍ ബഹളം വച്ചപോള്‍ കെഎസ്യുവിലെ എതിര്‍വിഭാഗം ചോദ്യം ചെയ്തു. ഇത് സംഘട്ടനത്തിലേക്ക് നീങ്ങിയെങ്കിലും ഓണാഘോഷത്തിന്റെ സംഘാടകരും മറ്റ് വിദ്യാര്‍ഥിനേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. പുറത്തുനിന്നെത്തിയവരെ ക്യാമ്പസില്‍നിന്ന് ഇറക്കവിട്ടു. സംഘര്‍ഷത്തില്‍ ലോകോളേജ് വിദ്യാര്‍ഥികളും കെഎസ്യു പ്രവര്‍ത്തകരുമായ ആന്റണി, അജിത് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശോഭാസുബിനും മര്‍ദനമേറ്റു.

ജില്ലാ പ്രസിഡന്റിന്റെ സംഘം പുറത്ത് കാത്തുനിന്ന് ആഘോഷം കഴിഞ്ഞ് മടങ്ങിയ കെഎസ്യുക്കാരെ മര്‍ദിച്ചു. രോഹിത്, സിവിന്‍ എന്നിവര്‍ക്ക് ഈ ആക്രണമത്തില്‍ പരിക്കേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. അടിച്ചവരും അടികൊണ്ടവരും ഐ ഗ്രൂപ്പുകാരാണ്. അയ്യന്തോള്‍ മേഖലയില്‍ നടന്ന കൊലപാതകങ്ങളും ഐ ഗ്രൂപ്പുകാര്‍ തമ്മിലെ പോരാട്ടത്തിന്റെ കലാശമായിരുന്നു. ഐഗ്രൂപ്പിന്റെ ആഭ്യന്തര സംഘര്‍ഷം ലോകോളേജിനെയും അശാന്തമാക്കിയിരിക്കുകയാണ്.

deshabhimani

No comments:

Post a Comment