Sunday, September 15, 2013

അനാചാരങ്ങള്‍ക്കെതിരെ സിപിഐ എം സമരം ശക്തമാക്കും

ബംഗളൂരു: പന്തിഭേദ, മഡേസ്നാന തുടങ്ങി കര്‍ണാടകത്തില്‍ നടമാടുന്ന അനാചാരങ്ങള്‍ക്കെതിരെ സിപിഐ എം സമരം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി ഡിസംബറില്‍ ജാതീയ അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ തുടര്‍പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി നിയമനിര്‍മാണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. 12, 13, 14 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പി ബി അംഗം കെ വരദരാജനും യോഗത്തില്‍ സംബന്ധിച്ചു.

deshabhimani

No comments:

Post a Comment