ചിലരുടെ ചരടുവലികള്‍ക്കനുസരിച്ചാണ് സോളാര്‍ കേസന്വേഷണം നീങ്ങുന്നതെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ചില പ്രത്യേക താല്‍പര്യക്കാര്‍ക്ക് വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്.
വാദിയെ നുണപരിശോധനയ്ക്ക് വിധേയനാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. ഇത് അറിയാത്തയാളല്ല ചെങ്ങന്നൂര്‍ ഡിവൈഎസ്പി. ഇദ്ദേഹമാണ് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ശ്രീധരന്‍ നായര്‍ക്ക് നോട്ടീസ് നല്‍കിയത്. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ചട്ടം 164 അനുസരിച്ച് ശ്രീധരന്‍ നായര്‍ കൊടുത്ത മൊഴിക്ക് വിശ്വാസ്യതയില്ലെന്നു വരുത്തിതീര്‍ക്കാനാണ് നുണപരിശോധനാ നോട്ടീസ് നല്‍കിയതെന്നു വ്യക്തമാണ്. ഇത് ഒരു മണ്ടന്റെ തലയില്‍ ഉദിച്ച ആശയമായി മാത്രം കാണാന്‍ കഴിയില്ല.-ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ജോര്‍ജ് പറഞ്ഞു.
സുപ്രീംകോടതിപോലും നിരസിച്ച മാര്‍ഗങ്ങള്‍ തെളിവിനായി പരതുന്ന മണ്ടന്‍ പോലീസ് മുഖങ്ങളാണ് സോളാര്‍ കേസില്‍ സര്‍ക്കാരിനേയും യുഡിഎഫിനേയും ഇത്രയേറെ അപഹാസ്യരാക്കിയത്. സോളാര്‍ കേസിലെ വാദിയായ ശ്രീധരന്‍ നായര്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന നോട്ടീസ് കൊടുത്ത ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയെ കേസന്വേഷണത്തില്‍ നിന്നു മാത്രമല്ല പോലീസ് സേനയില്‍ നിന്നു തന്നെ പുറത്താക്കണം-ജോര്‍ജ് ആവശ്യപ്പെട്ടു.
deshabhimani
No comments:
Post a Comment