അധികാരത്തിന്റെ അഹന്തയും ധാര്‍ഷ്ട്യവുമായി മുസ്ലിംലീഗ് കേരള സമൂഹത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നു. ലീഗിന് അഹിതമായതെന്നും കേരളത്തില്‍ നടക്കില്ലെന്ന മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗം ഇതിന്റെ പരസ്യപ്രഖ്യാപനമാണ്. അധികാരം തലയ്ക്കു പിടിച്ച ലീഗ് സംസ്ഥാനഭരണം വരുതിയിലാക്കിയതിന്റെ വിളംബരമാണ് മന്ത്രിയിലൂടെ പുറത്തുവന്നത്. കോണ്‍ഗ്രസടക്കം യുഡിഎഫിലെ കക്ഷികളെയാകെ വെല്ലുവിളിച്ചിരിക്കയാണ് മന്ത്രി. ലീഗിന്റെ ആവശ്യങ്ങള്‍ക്കും സമ്മര്‍ദത്തിനും കീഴടങ്ങി ഭരണം തുടരുന്ന മുഖ്യമന്ത്രിയടക്കമുള്ളവരാണ്, ഇതിനോട് പ്രതികരിക്കേണ്ടത്. എന്നാല്‍, അധികാരക്കസേരക്കായി കോണ്‍ഗ്രസ് നേതൃത്വം ലീഗിനു മുന്നില്‍ മിണ്ടാട്ടമില്ലാതെ നില്ക്കുന്ന ലജ്ജാകരമായ അവസ്ഥയാണ് കാണുന്നത്.
അത്യന്തം അപകടകരമായ പ്രസ്താവനയാണ് ഇബ്രാഹിം കുഞ്ഞില്‍ നിന്നുണ്ടായത്. യുഡിഎഫ് അധികാരമേറ്റ ശേഷം ലീഗിന്റെ നിലപാടുകളാല്‍ കേരളം അതിവേഗം വര്‍ഗീയ ധ്രുവീകരണത്തിലേക്കു നീങ്ങുകയാണ്. അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചതിലൂടെ മുഖ്യമന്ത്രി പരസ്യമായി അടിയറവ് പറഞ്ഞു. ഇതിലൂടെ മുസ്ലിംലീഗിന് ബദലായി ഹിന്ദുലീഗ് രൂപീകരിക്കുമെന്ന തരത്തില്‍ ആശങ്കാജനകമായ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഔദ്യോഗിക വസതിയുടെ പേരുമാറ്റത്തിലൂടെ മന്ത്രി പി കെ അബ്ദുറബ്ബും ആക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കി. കലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറായി ലീഗുകാരനായ പ്രൈമറിസ്കൂള്‍ അധ്യാപകനെ നിയമിക്കാനുള്ള നീക്കവും വിവാദമായി. സര്‍വകലാശാലാ ഭൂമി ലീഗ്നേതാക്കളുടെ പേരിലുള്ള ട്രസ്റ്റിന് കൈമാറാന്‍ തീരുമാനിച്ചത്, തദ്ദേശസ്ഥാപനങ്ങള്‍ ലീഗ്നേതാക്കളുടെ ട്രസ്റ്റിന് സാമ്പത്തികസഹായം നല്‍കാനെടുത്ത തീരുമാനം, എമര്‍ജിങ് കേരളയുടെ മറവില്‍ ലീഗ് ആസ്ഥാനമായ പാണക്കാട് കേന്ദ്രമാക്കി കോടികളുടെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്തത്- ഇങ്ങനെ ലീഗിനെ സംശയത്തോടെ വീക്ഷിക്കുന്ന നിരവധി നടപടികളുമുണ്ടായി.
റിയല്‍എസ്റ്റേറ്റ് -കോര്‍പറേറ്റ് മാഫിയകള്‍ക്ക് കേരളത്തെ വില്‍ക്കാനുള്ള എമര്‍ജിങ് കേരള നടത്തിപ്പിലും ലീഗ് താല്പര്യങ്ങള്ക്കായിരുന്നു മുന്‍തൂക്കം. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം തുടര്‍ച്ചായി അട്ടിമറിച്ചതിലും "മലപ്പുറം കക്ഷി"യായ ലീഗിന്റെ സമ്മര്‍ദമുണ്ടായി. കാസര്‍കോട് കലാപം അന്വേഷിച്ച ജസ്റ്റിസ് ഖാലീദ് കമീഷനെ പിരിച്ചുവിട്ടത്, ലീഗ്നേതാക്കള്ക്കെതിരെ വിരല്‍ചൂണ്ടിയ മാറാട് കൂട്ടക്കൊലയുടെ പിന്നാമ്പുറവും നരിക്കാട്ടേരി സ്ഫോടനവും അന്വേഷിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കിയത്... ഇങ്ങനെ ലീഗ് പറയുന്നിടത്താണ് ഭരണമെന്നതിന് തെളിവുകളേറെ. അഞ്ചാംമന്ത്രി വിഷയത്തില്‍ വിമര്‍ശിച്ച മന്ത്രി ആര്യാടന്റെ കോലം കത്തിച്ചവരാണ് ലീഗുകാര്‍. ആര്യാടന്റെ വകുപ്പില്‍ കൈകടത്തി മോണോറെയില്‍ നടത്തിപ്പ് സ്വന്തമാക്കിയതും മന്ത്രി ഇബ്രാഹിംകുഞ്ഞ് തന്നെ.
deshabhimani 071012

ReplyDelete