Saturday, October 13, 2012
ബലാത്സംഗങ്ങള്‍ സമ്മതപ്രകാരമെന്ന് ഹരിയാന കോണ്‍. നേതാവ്
ഹരിയാനയില്‍ ഈയിടെ നടന്ന 90 ശതമാനം ബലാത്സംഗങ്ങളും പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണെന്ന് ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം ധരംബീര്‍ ഗോയത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായി ആത്മഹത്യചെയ്ത പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അഭിപ്രായപ്രകടനം. പെണ്‍കുട്ടികളില്‍ 90 ശതമാനവും സ്വേഛപ്രകാരമാണ് പുരുഷന്മാര്‍ക്കടുത്തേക്ക് പോകുന്നതെന്ന് ഗോയത് പറഞ്ഞു. അവിടെ അവരെ കാത്തിരിക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകും. അഞ്ചുമുതല്‍ ഏഴുവരെ ആളുകളുണ്ടാകും. പെണ്‍കുട്ടികള്‍ സ്വമേധയാ അവര്‍ക്ക് വഴങ്ങും. പിന്നെ കേസ് കൊടുക്കും- ഗോയത് പറഞ്ഞു.
ബലാത്സംഗവാര്‍ത്തകള്‍ സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ കെട്ടിച്ചമയ്ക്കുന്നതാണെന്ന് നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഫൂല്‍ചന്ദ് മുലാന ഫൂല്‍ ചന്ദും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ സംസ്ഥാനത്ത് ആറുവയസ്സുള്ള പെണ്‍കുട്ടികൂടി ബലാത്സംഗത്തിന് ഇരയായി. ഗുഡ്ഗാവില്‍ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ച് മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. ഒരു മാസത്തിനിടെ 19 ബലാത്സംഗങ്ങളാണ് ഹരിയാനയില്‍ നടന്നത്. ദളിതരും പ്രായപൂര്‍ത്തിയാകാത്തവരുമായ പെണ്‍കുട്ടികളാണ് ഏറെയും അക്രമത്തിനിരയായത്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമത്തിലും സംസ്ഥാനത്തെ താറുമാറായ ക്രമസമാധാന നിലയിലും പ്രതിഷേധിച്ച് സിപിഐ എം ഹരിയാന സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. പാഞ്ചകുല ജില്ലയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സംസ്ഥാനത്ത് സുരക്ഷാബോധം സൃഷ്ടിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. അടുത്ത 15ന് റോഹ്തക്കില്‍ സംഘടിപ്പിക്കുന്ന വനിത റാലിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ഇന്ദര്‍ജിത് സിങ് അറിയിച്ചു. റാലിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പങ്കെടുക്കും.
deshabhimani 131012
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment