Sunday, October 7, 2012
വെനസ്വേല പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
കാരക്കാസ്: വെനസ്വേലയില്‍ ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെതിരെ മിരാന്‍ഡ സംസ്ഥാനത്തെ മുന്‍ ഗവര്‍ണര്‍ ഹെന്റിക് കാപ്രിലെസാണ് വലതുപക്ഷ സ്ഥാനാര്‍ഥി. അര്‍ബുദത്തെ തോല്‍പ്പിച്ച് വീണ്ടും ജനവിധി തേടുന്ന ഷാവേസിന് മികച്ച വിജയമുണ്ടാകുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സര്‍വേകളും കാണിക്കുന്നത്. എന്നാല്‍, കാപ്രിലെസ് ജയിച്ചേക്കുമെന്നാണ് വലതുപക്ഷ കച്ചവടമാധ്യമങ്ങളുടെ പ്രചാരണം.
14 വര്‍ഷത്തെ ഭരണത്തില്‍ സാമൂഹ്യ, സാമ്പത്തിക രംഗങ്ങളില്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതികളാണ് ഷാവേസിന്റെ ജനപ്രീതിയേറ്റുന്നത്. അതേസമയം, മേഖലയിലെ മറ്റു രാജ്യങ്ങളുമായി ഷാവേസിനു കീഴില്‍ വെനസ്വേല വളര്‍ത്തിയെടുത്ത സൗഹൃദം അവസാനിപ്പിക്കുന്ന നടപടികളാകും കാപ്രിലെസ് പ്രസിഡന്റായാല്‍ സ്വീകരിക്കുകയെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു. ലോകത്തെ എണ്ണനിക്ഷേപത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയെ പിന്തള്ളി വെനസ്വേല ഒന്നാമതായതായാണ് സമീപകാല പഠനങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങള്‍ അതീവ താല്‍പ്പര്യത്തോടെയാണ് തെരഞ്ഞെടുപ്പുരംഗം ശ്രദ്ധിക്കുന്നത്. 2002ല്‍ ഷാവേസിനെ അട്ടിമറിക്കാന്‍ നടന്ന വിഫലശ്രമത്തിന് ഒത്താശ നല്‍കുകയും തുടര്‍ന്ന് രണ്ട് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ എല്ലാ കുതന്ത്രവും പ്രയോഗിക്കുകയും ചെയ്ത അമേരിക്ക ഇത്തവണയും വലതുപക്ഷത്തിന് എല്ലാ സഹായവുമായി രംഗത്തുണ്ട്.
deshabhimani 071012
Labels:
വെനസ്വേല
Subscribe to:
Post Comments (Atom)
വെനസ്വേലയില്‍ ലോകം ഉറ്റുനോക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഇടതുപക്ഷക്കാരനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെതിരെ മിരാന്‍ഡ സംസ്ഥാനത്തെ മുന്‍ ഗവര്‍ണര്‍ ഹെന്റിക് കാപ്രിലെസാണ് വലതുപക്ഷ സ്ഥാനാര്‍ഥി. അര്‍ബുദത്തെ തോല്‍പ്പിച്ച് വീണ്ടും ജനവിധി തേടുന്ന ഷാവേസിന് മികച്ച വിജയമുണ്ടാകുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സര്‍വേകളും കാണിക്കുന്നത്. എന്നാല്‍, കാപ്രിലെസ് ജയിച്ചേക്കുമെന്നാണ് വലതുപക്ഷ കച്ചവടമാധ്യമങ്ങളുടെ പ്രചാരണം.
ReplyDelete