എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീമിഷന്റെ ഡയറക്ടര്‍ ബി എസ് ബാലചന്ദ്രന്‍ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) പേരില്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കരിമ്പട്ടികയില്‍ പ്പെടുത്തിയ ആളാണ് ബി എസ് ബാലചന്ദ്രനെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇയാള്‍ ഡയറക്ടറായ ജനശ്രീക്കാണ് അനധികൃതമായി ഫണ്ട് അനുവദിച്ചത്. ബാലചന്ദ്രനെതിരായ ആരോപണങ്ങള്‍ പരിശോധിച്ച് 2003ല്‍ പട്ടികജാതി-വര്‍ഗ വികസനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി "ഒരുതരത്തിലും സഹായം/ലോണ്‍ നല്‍കുവാന്‍ പാടില്ല" എന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ ഉത്തരവ് ഇപ്പോള്‍ നിലവിലില്ലേ എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇയാളുടെ തട്ടിപ്പുകളെ സംബന്ധിച്ച് വിജിലന്‍സ്, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളുമുണ്ട്. സിബിഐ അന്വേഷണത്തിന് ശുപാര്‍ശയുമുണ്ട്. തട്ടിപ്പിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട ആളാണ്. പല പരാതിയിലും അന്വേഷണം തുടരുകയാണ്. ഇങ്ങനെയുള്ള ഒരാള്‍ക്ക് പൊതുപണം അനുവദിച്ചത് വെല്ലുവിളിയാണ്. ഇതിനെതിരെ ലോകായുക്തയെ സമീപിക്കും.
ബിഎസ്എസിലെ കോണ്‍ഗ്രസ് അനുഭാവികളായിരുന്ന ജീവനക്കാരികള്‍ ബാലചന്ദ്രന്‍ കണ്‍വീനറായി ജനശ്രീമിഷന്‍ രൂപീകരിക്കുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ കെപിസിസി പ്രസിഡന്റിന് 2007ല്‍ നേരിട്ട് പരാതി നല്‍കിയതാണ്. ആ പരാതിയില്‍ തട്ടിപ്പുകള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട്. പരാതിക്കാരില്‍ സലിലഭായി എന്ന സ്ത്രീ, കുടുംബശ്രീ സംരക്ഷണവേദിക്ക് നല്‍കിയ പരാതിയില്‍ ബിഎസ്എസിന്റെ ഫണ്ടുകള്‍ ഇപ്പോഴും ബാലചന്ദ്രനും കൂട്ടരും തിരുമറി നടത്തുന്നതായി പറഞ്ഞിട്ടുണ്ട്. അനധികൃത കോഴ്സുകള്‍ നടത്തി യുവാക്കളെ വഞ്ചിച്ചു. നേഴ്സിങ് കോഴ്സുകള്‍ സംബന്ധിച്ച് നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പട്ടികജാതി വകുപ്പ്, അവശ ക്രൈസ്തവ കോര്‍പറേഷന്‍ തുടങ്ങി പല ഏജന്‍സികളില്‍ നിന്നും പണം തട്ടിയെടുത്തു. വ്യാജ കോഴ്സുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് എ കെ ആന്റണിയായിരുന്നു ഉത്തരവിട്ടത്. ഡിവൈഎസ്പി ഡൊമിനിക് ചവറയുടെ അന്വേഷണത്തില്‍ വന്‍ കുറ്റങ്ങള്‍ തെളിഞ്ഞതോടെ അദ്ദേഹം സിബിഐ അന്വേഷണത്തിന് ശുപാര്‍ശയും ചെയ്തതാണ്. കോട്ടയത്ത് ഇന്റര്‍വ്യൂ നടത്തി തട്ടിപ്പുനടത്തുമ്പോള്‍ ഇയാള്‍ അറസ്റ്റിലായതാണ്. കേസ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്‍വലിച്ചിരുന്നു. എന്നാല്‍, 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. മറ്റു ചില പരാതികളുടെ അടിസ്ഥാനത്തില്‍ അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരടക്കം ബാലചന്ദ്രന്റെ തട്ടിപ്പുകള്‍ ഉന്നയിക്കുകയുണ്ടായി. ഇങ്ങനെയുള്ള ഒരാള്‍ നേതൃത്വം നല്‍കുന്ന ജനശ്രീമിഷനുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗം ടി എന്‍ സീമ എംപി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
deshabhimani 071012
എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള ജനശ്രീമിഷന്റെ ഡയറക്ടര്‍ ബി എസ് ബാലചന്ദ്രന്‍ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) പേരില്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കരിമ്പട്ടികയില്‍ പ്പെടുത്തിയ ആളാണ് ബി എസ് ബാലചന്ദ്രനെന്ന് തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete