Wednesday, October 10, 2012

കേസില്‍ ഇടപെട്ടെങ്കില്‍ നടപടി വേണം: വി എസ്


തനിക്കെതിരായ ഭൂമികേസില്‍ ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവരാവകാശ കമ്മീഷണര്‍ കെ നടരാജന്‍ വി എസിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിഎസ്. കേസ് കുഴപ്പത്തിലാക്കാനുള്ള നീക്കങ്ങളാണിത്. ആ ഇടപെടലിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. നടരാജനെ വിവരാവകാശ കമീഷണറായി നിയമിച്ചത് പ്രതിപക്ഷ നേതാവിന്റെ കൂടി സമ്മതത്തോടെയാണ്-വി എസ് ചൂണ്ടിക്കാട്ടി.

യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസുകള്‍ നടത്തുന്നതിനാല്‍ തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണ്. ആര്‍ ബാലകൃഷ്ണ പിള്ള അടക്കമുള്ളവര്‍ക്ക് അഴിമതികേസില്‍ ശിക്ഷ വാങ്ങിക്കൊടുത്ത് ജയിലില്‍ കിടത്തിയ ആളാണ് താന്‍. കേസുകള്‍ നടത്താന്‍ തനിക്കറിയാം. നല്ല വക്കിലന്മാരെ വെച്ച് കേസ് നടത്തും. അതിന് ആരുടെയും സഹായം വേണ്ട-വി എസ് പറഞ്ഞു. ഐടി പാര്‍ക്കുകള്‍ക്ക് പകരം ഐടി ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ നീക്കം റിയല്‍ എസ്റ്റേറ്റ് കച്ചവടം ലക്ഷ്യംവെച്ചാണെന്ന് വി എസ് ആരോപിച്ചു. ഇത് ഉടന്‍ അവസാനിപ്പിക്കണം.

ഐടി പാര്‍ക്കുകള്‍ ഐടിവ്യവസായത്തിനാണ് ലക്ഷ്യമിട്ടതെങ്കില്‍ ടൗണ്‍ഷിപ്പില്‍ ഫ്ളാറ്റുകളും വന്‍ഹോട്ടലുകളുമാണ് നിര്‍മ്മിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ ഐടി നയം ഐടി രംഗത്ത് കേരളം ഏറെ മുന്നിലെത്തി. ഈ നയം അട്ടിമറിച്ച് കച്ചവടം മാത്രം ലക്ഷ്യമിട്ട് പുതിയ നീക്കങ്ങള്‍ നടത്തുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും വി എസ് പറഞ്ഞു.

deshabhimani 111012

1 comment:

  1. തനിക്കെതിരായ ഭൂമികേസില്‍ ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവരാവകാശ കമ്മീഷണര്‍ കെ നടരാജന്‍ വി എസിനുവേണ്ടി അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിഎസ്. കേസ് കുഴപ്പത്തിലാക്കാനുള്ള നീക്കങ്ങളാണിത്. ആ ഇടപെടലിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. നടരാജനെ വിവരാവകാശ കമീഷണറായി നിയമിച്ചത് പ്രതിപക്ഷ നേതാവിന്റെ കൂടി സമ്മതത്തോടെയാണ്-വി എസ് ചൂണ്ടിക്കാട്ടി.

    ReplyDelete