ആധുനികകേരളത്തിന്റെ സൃഷ്ടിയില്‍ ത്യാഗനിര്‍ഭരമായ ചരിത്രമുള്ള പുരോഗമനപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഉപകരണമാകണമോയെന്ന് എഴുത്തുകാര്‍ ചിന്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. കമ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്‍ പൊതുസ്വീകാര്യതക്ക് ഇടിവു തട്ടുമോയെന്ന് ഭയപ്പെടുന്നവരും കമ്യൂണിസ്റ്റല്ലെന്ന് സാക്ഷ്യപ്പെടുത്തി വലതുപക്ഷ സ്വീകാര്യത ഉറപ്പിക്കുന്നവരുമായ എഴുത്തുകാര്‍ ഇന്ന് ഏറെയാണ്. എന്നാല്‍, കമ്യൂണിസ്റ്റാണെന്ന് അഭിമാനപൂര്‍വം തുറന്നുപറഞ്ഞ് സാഹിത്യരംഗത്ത് ഉന്നതങ്ങളിലെത്തിയ എഴുത്തുകാരനായിരുന്നു സി വി ശ്രീരാമനെന്ന് പിണറായി പറഞ്ഞു.
വി കെ ശ്രീരാമന് സംവിധാനം ചെയ്ത സി വി ശ്രീരാമനെക്കുറിച്ചുള്ള "ഒനുജാത്രിക്" എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പിണറായി. നേട്ടങ്ങള്‍ക്കുമുന്നില്‍ കമ്യൂണിസ്റ്റാണെന്ന് പറയുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് സി വി ശ്രീരാമന് തയ്യാറായില്ല. കേന്ദ്രസാഹിത്യ അക്കാദമിക്കു സമര്‍പ്പിച്ച വ്യക്തിവിവരങ്ങളില്‍ സിപിഐ എം അംഗമെന്ന് എഴുതി അദ്ദേഹം അത് പരസ്യമായി പ്രകടമാക്കി. പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും സര്‍ഗാത്മകതയിലുള്ള ഉറച്ച വിശ്വാസവും ഒരുപോലെ അദ്ദേഹം മുറുകെ പിടിച്ചു. സ്വന്തം കഴിവിനെക്കുറിച്ച് ബോധ്യമുള്ള ആര്‍ക്കും പ്രത്യയശാസ്ത്രനിലപാടില്‍ ചാഞ്ചാട്ടമുണ്ടാവില്ല. മറിച്ചുള്ളവര്‍ക്ക് രാഷ്ട്രീയവിശ്വാസം മാത്രമല്ല, സ്വന്തം ഭൂതകാലംപോലും പണയപ്പെടുത്താന്‍ മടിയുണ്ടാവില്ല. സ്വന്തം നേട്ടത്തിന് പത്രം ഉടമകളുടെ രാഷ്ട്രീയം സ്വീകരിക്കാനും ഇക്കൂട്ടര്‍ തയ്യാറാവും. ആധുനിക മുതലാളിത്തത്തില്‍ പലവിധ തന്ത്രങ്ങളിലൂടെ എഴുത്തുകാരെ സ്വാധീനിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതെല്ലാം കണ്ടറിയാനുള്ള ശേഷി ശ്രീരാമനുണ്ടായിരുന്നു. ടിവി വാര്‍ത്തകളുടെ നിജസ്ഥിതി അറിയും മുമ്പേ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രത്യക്ഷത്തിനപ്പുറം അകത്തേക്ക് ചുഴിഞ്ഞുനോക്കി ഗൂഢലക്ഷ്യം തിരിച്ചറിയാനും ശ്രമിച്ചു. എന്നാല്‍, ഇപ്പോള്‍ പലരുടെയും സ്ഥിതി അതല്ല. പത്ര ഉടമകളുടെ രാഷ്ട്രീയം തങ്ങളെക്കൊണ്ട് പറയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ, അതുപയോഗിച്ച് പുരോഗമന പ്രസ്ഥാനങ്ങളെ കരിവാരിത്തേക്കാന്‍ ഉപകരണമാവേണ്ടതുണ്ടോ എന്നെല്ലാം എഴുത്തുകാര്‍ ചിന്തിക്കേണ്ട ഘട്ടമാണിത്. പുരോഗമനപ്രസ്ഥാനത്തിന് പോരായ്മകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടാനും ശ്രീരാമന് തയ്യാറായിട്ടുണ്ട്. എന്നാല്‍, പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതും നശീകരണത്തിനു വിത്തു വിതയ്ക്കുന്നതും രണ്ടാണ്.
ഭൂപരിഷ്കരണനിയമം ഇനിയും ഫലപ്രദമാകേണ്ടതുണ്ടെന്നും ദളിത് വിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം കൂടുതല്‍ ലഭ്യമാകണമെന്നുമാണ് പൊന്തന്മാടയിലൂടെ ശ്രീരാമന് ചൂണ്ടിക്കാട്ടിയത്. അത് വസ്തുതയാണ്. 1957ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിയതും കാര്‍ഷികബന്ധ നിയമം കൊണ്ടുവന്നതിന്റെ നേട്ടങ്ങള്‍ പൂര്ണമാക്കാന് കഴിയാഞ്ഞതും കേന്ദ്ര ഇടപെടലും പില്ക്കാല സര്‍ക്കാരുകളുടെ കാപ്യടവും കൊണ്ടാണ്. അതുസംബന്ധിച്ച് പാര്‍ടിയുടെ ഉല്ക്കണ്ഠതന്നെയാണ് ശ്രീരാമനും മുന്നോട്ടുവച്ചത്. ഭൂപരിഷ്കരണനിയമം അട്ടിമറിക്കാനുള്ള ശ്രമം ഇന്നും തുടരുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
deshabhimani 111012

ReplyDelete