Thursday, October 11, 2012
മന്ത്രിമാര്‍ ഉലകം ചുറ്റുന്നു; ജനം വട്ടം കറങ്ങുന്നു
സാമ്പത്തികഞെരുക്കവും വിലക്കയറ്റവും പകര്‍ച്ചവ്യാധികളും കാരണം ജനം നട്ടംതിരിയുമ്പോള്‍ മന്ത്രിമാര്‍ ഉലകം ചുറ്റലിന്റെ ലഹരിയില്‍. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി വിമാനമിറങ്ങിയ ഉടന്‍ മറ്റു രണ്ട് പേര്‍ പറന്നു. മറ്റൊരു മന്ത്രി അടുത്ത ദിവസം ചൈനയിലേക്ക് തിരിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ വിദേശപര്യടനം നടത്തിയ മന്ത്രിമാരുടെ എണ്ണം ഒരുഡസനിലധികമാണ്. പണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മന്ത്രിമാര്‍ താല്‍പ്പര്യം കാണിച്ചതെങ്കില്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമാണ് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍.
നാട്ടില്‍ കോളറയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചപ്പോള്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അമേരിക്കയിലായിരുന്നു. പത്തുദിവസത്തെ പര്യടനം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ശിവകുമാര്‍ തിരിച്ചെത്തിയത്. തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ ആറുമാസത്തിനിടെ വിയന്ന, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചുറ്റിയടിച്ചു. ജപ്പാന്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി അടൂര്‍പ്രകാശ് അടുത്ത യാത്രയ്ക്ക് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ധനമന്ത്രി കെ എം മാണി ലണ്ടനിലേക്കാണ് പോയത്. മാണിക്ക് പിന്നാലെ സ്പോര്‍ട്സ്മന്ത്രി കെ ബി ഗണേശ്കുമാറും ലണ്ടനിലേക്ക് പറന്നു. ഒളിമ്പിക്സിന് സാക്ഷ്യം വഹിക്കാനായിരുന്നു ഗണേശന്റെ യാത്ര. മന്ത്രി എം കെ മുനീര്‍ ജര്‍മനിവരെ പോയി വന്നു. മുനീറിന്റെ അടുത്ത ലക്ഷ്യം ഗള്‍ഫാണ്.
പാചകവാതക ക്ഷാമവും നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവുമൊന്നും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന് കറങ്ങിനടക്കാന്‍ തടസ്സമായില്ല. കുവൈറ്റിലേക്ക് കുടുംബസമേതമായിരുന്നു യാത്ര. ചൈന എന്നു കേട്ടാല്‍ മന്ത്രി കെ സി ജോസഫിന് നാവ് ചൊറിയുമെങ്കിലും വ്യാഴാഴ്ച അദ്ദേഹം ബീജിങ്ങിലേക്ക് പറക്കുകയാണ്. ഉദ്യോഗസ്ഥസംഘവും ഒപ്പമുണ്ട്. മന്ത്രി കെ ബാബു ഗള്‍ഫ് നാടുകളില്‍ ഒരുവട്ടം കറങ്ങി. വി കെ ഇബ്രാഹിംകുഞ്ഞ് സ്പെയിനില്‍ പോയിവന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഗണേശ്കുമാര്‍ എന്നിവര്‍ പതിവ് ഗള്‍ഫ് യാത്രക്കാരാണ്. കുഞ്ഞാലിക്കുട്ടിയുടെ പല ഗള്‍ഫ് യാത്രയും സര്‍ക്കാര്‍ ചെലവില്‍ അല്ലെന്നതാണ് ആശ്വാസകരം. ഗള്‍ഫില്‍ കറങ്ങി നടക്കാനൊന്നും തയ്യാറല്ലെന്നാണ് പിജെ ജോസഫിന്റെ പക്ഷം. ഇസ്രായേല്‍ കണ്ട് തിരിച്ചെത്തിയ അദ്ദേഹം പുതിയ ഭൂഖണ്ഡങ്ങളിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അമേരിക്കയാണ് അടുത്ത ലക്ഷ്യം.
മന്ത്രിമാര്‍ മത്സരിച്ച് വിദേശപര്യടനം നടത്തുമ്പോള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വിടാന്‍ ഒരുക്കമല്ല. കഴിഞ്ഞ രണ്ടുദിവസമായി ദുബായിലുള്ള അദ്ദേഹം അടുത്ത യാത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞതായാണ് വിവരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, പി കെ ജയലക്ഷ്മി എന്നിവരാണ് ആറുമാസത്തിനിടെ വിദേശയാത്ര നടത്താതിരുന്നത്.
deshabhimani 111012
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete