Wednesday, October 10, 2012
കേന്ദ്ര കാര്‍ഷിക കടാശ്വാസ പദ്ധതിയിലും ക്രമക്കേടെന്ന് സിഎജി
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഒന്നാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 52,000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസപദ്ധതി നടപ്പാക്കിയതില്‍ ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സിഎജി. ഈ വിഷയത്തില്‍ കരടുപരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയ സിഎജി, ധനമന്ത്രാലയത്തോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ മറുപടികൂടി ലഭിച്ചശേഷം അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കും. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സിഎജിയുടെ നീക്കം.
2009ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ടായിരുന്നു 52,000 കോടി രൂപയുടെ കടാശ്വാസപദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഏതാണ്ട് 30,000 കോടിയും ചെലവഴിച്ചത് ആന്ധ്ര, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് സംസ്ഥാനത്തും കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടായി. 207 കോണ്‍ഗ്രസ് എംപിമാരില്‍ 67 പേര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഈ സംസ്ഥാനങ്ങളില്‍നിന്നാണ്. പദ്ധതിയുടെ ഗുണഫലം അര്‍ഹരല്ലാത്തവര്‍ക്ക് ലഭിച്ചെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇതിനുപിന്നില്‍ രാഷ്ട്രീയമായ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്നത് വിശദമായി അന്വേഷിക്കേണ്ടിവരും. കൃത്യമായ മാനദണ്ഡങ്ങളില്ലാതെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ചില കേന്ദ്രങ്ങളില്‍മാത്രം കൂടുതല്‍ ഗുണഭോക്താക്കളുണ്ടാകുന്ന അവസ്ഥ വന്നു. ഗുണഭോക്താക്കളെ തോന്നുംപോലെ തെരഞ്ഞെടുക്കുകയായിരുന്നു. അനര്‍ഹരായ ഒട്ടേറെപ്പേര്‍ കടന്നുകൂടിയപ്പോള്‍ അര്‍ഹരായവര്‍ തഴയപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ പൊതുമേഖലാ ബാങ്കുകളുടെയും ഗ്രാമീണ ബാങ്കുകളുടെയും സഹകരണ ബാങ്കുകളുടെയും അക്കൗണ്ട് പുസ്തകങ്ങള്‍ പരിശോധിച്ചാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ സിഎജി എത്തിയിട്ടുള്ളത്. അക്കൗണ്ട് പുസ്തകങ്ങള്‍ പരിശോധിച്ചതിനൊപ്പം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ഗുണഭോക്താക്കളെ നേരില്‍ കണ്ടുള്ള സാമ്പിള്‍ സര്‍വേയും സിഎജി നടത്തി.
deshabhimani 101012
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment