Wednesday, October 10, 2012

വിറകിന് മരം നടൂ: പ്രധാനമന്ത്രി


രാജ്യത്തെ 24 കോടി കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം ആറ് പാചകവാതക സിലിണ്ടര്‍ വീതം നല്‍കാന്‍ 2.5 കോടി ടണ്‍ പാചകവാതകം വേണമെന്നും ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നും പ്രധാനമന്ത്രി. വിറകിന് മാത്രമായ മരങ്ങളുള്ള തോട്ടങ്ങള്‍ എല്ലാ വാസസ്ഥാനങ്ങളുടെയും ഒരു കിലോമീറ്ററിനുള്ളില്‍ വച്ചുപിടിപ്പിക്കണമെന്നും മന്‍മോഹന്‍സിങ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഊര്‍ജലഭ്യത സംബന്ധിച്ച അന്താരാഷ്ട്ര സെമിനാര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെയും മറ്റ് വികസ്വരരാജ്യങ്ങളിലെയും 80 ശതമാനത്തിലധികം ഗ്രാമീണ സ്ത്രീകള്‍ വിറക്, കാര്‍ഷിക അവശിഷ്ടം, ചാണകവറളി എന്നിവയാണ് പാചകത്തിനുപയോഗിക്കുന്നത്. വായുസഞ്ചാരമില്ലാത്ത അടുക്കളകളില്‍ പാചകംചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. വര്‍ഷം 300 കോടി മണിക്കൂറുകളാണ് ഇന്ത്യന്‍ സ്ത്രീകള്‍ വിറക് ശേഖരിക്കാന്‍വേണ്ടി ചെലവഴിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ പാചക ഇന്ധനം നല്‍കുകയാണ് ലക്ഷ്യം. ഇത് വലിയൊരു ലക്ഷ്യമാണ്. എന്നാല്‍,അസാധ്യമായതല്ല. 19 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 12 ശതമാനം ഇപ്പോള്‍ പാചകവാതകം ഉപയോഗിക്കുന്നുണ്ട്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. 2022നകം രണ്ട് കോടി ആളുകള്‍ക്കെങ്കിലും സൗരോര്‍ജം ഉപയോഗിച്ച് വീട് വൈദ്യുതീകരിക്കാന്‍ കഴിയണം. വൈദ്യുതിക്കും പാചകവാതകത്തിനും ഗ്രാമീണജനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ടതുണ്ട്. ഇത് അര്‍ഹരായവര്‍ക്കുമാത്രം കിട്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഊര്‍ജമേഖലയില്‍ വികസ്വരരാജ്യങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ ആഗോള സഹകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 101012

1 comment:

  1. രാജ്യത്തെ 24 കോടി കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം ആറ് പാചകവാതക സിലിണ്ടര്‍ വീതം നല്‍കാന്‍ 2.5 കോടി ടണ്‍ പാചകവാതകം വേണമെന്നും ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നും പ്രധാനമന്ത്രി. വിറകിന് മാത്രമായ മരങ്ങളുള്ള തോട്ടങ്ങള്‍ എല്ലാ വാസസ്ഥാനങ്ങളുടെയും ഒരു കിലോമീറ്ററിനുള്ളില്‍ വച്ചുപിടിപ്പിക്കണമെന്നും മന്‍മോഹന്‍സിങ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഊര്‍ജലഭ്യത സംബന്ധിച്ച അന്താരാഷ്ട്ര സെമിനാര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete