Wednesday, October 10, 2012

ഷിംലയില്‍ പ്രിയങ്ക വധേര ഒരേക്കര്‍ വാങ്ങിയത് സംസ്ഥാന നിയമം ഇളവുചെയ്ത്


ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ പ്രിയങ്ക വധേരയ്ക്ക് കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമത്തില്‍ ഇളവുചെയ്തു. 2007ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് സോണിയ ഗാന്ധിയുടെ മകള്‍ക്ക് ഒരേക്കര്‍ വാങ്ങാന്‍ ഒത്താശ ചെയ്തത്. സംസ്ഥാനത്തെ താമസക്കാരല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിലുള്ള നിയമപരമായ വിലക്ക് മറികടക്കാനായിരുന്നു നിയമഭേദഗതി. ഷിംല നഗരത്തിന് 12 കിലോമീറ്റര്‍ അകലെയുള്ള ഛാര്‍ബാറിയിലാണ് പ്രിയങ്ക ഒരേക്കര്‍ ഭൂമി വാങ്ങിയത്. ഇവിടെ കൊട്ടാരസദൃശമായ വീടിന്റെ പണി നടക്കുകയാണ്. ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല തലസ്ഥാനവും അന്താരാഷ്ട്രപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രവുമായ ഷിംലയില്‍ പ്രിയങ്ക 2007 ഭൂമി വാങ്ങിയപ്പോള്‍ രേഖപ്പെടുത്തിയ വില 47 ലക്ഷം മാത്രം. ഇതിന്റെ എത്രയോ ഇരട്ടിയാണ് ഈ ഭൂമിയുടെ യഥാര്‍ഥ വില. അമേരിക്കന്‍ വ്യവസായികളില്‍നിന്ന് വാങ്ങിയ ഭൂമിയില്‍ കോടികള്‍ ചെലവിട്ടാണ് കൂറ്റന്‍ ബംഗ്ലാവ് പണിതത്. എന്നാല്‍, നിര്‍മാണത്തിലെ അപാകത മൂലം കെട്ടിടം പിന്നീട് ഇടിച്ചുനിരത്തി.

കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭൂമിയുടെ ആദ്യഘട്ടം അനുവദിച്ചതെങ്കിലും രണ്ടാംഘട്ടം അനുവദിച്ചപ്പോള്‍ ബിജെപി ഭരിക്കുമ്പോള്‍. പ്രിയങ്കയ്ക്ക് ഭൂമി അനുവദിച്ചത് ബിജെപിയിലും കലഹം സൃഷ്ടിച്ചിരിക്കയാണ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്‍ മുഖ്യമന്ത്രി ശാന്തകുമാറും മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകാന്‍ ഈ വിഷയവും കാരണമായി. ശാന്തകുമാര്‍ പ്രശ്നം അരവിന്ദ് കെജ്രിവാള്‍ വഴി ദേശീയശ്രദ്ധയില്‍പ്പെടുത്തിയത് ധുമലിനെ ലക്ഷ്യംവച്ചാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃത്വം ആര്‍ക്കെന്ന കാര്യത്തിലാണ് ശാന്തകുമാര്‍-ധുമല്‍ തര്‍ക്കം.

deshabhimani 101012

1 comment:

  1. ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ പ്രിയങ്ക വധേരയ്ക്ക് കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമത്തില്‍ ഇളവുചെയ്തു. 2007ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് സോണിയ ഗാന്ധിയുടെ മകള്‍ക്ക് ഒരേക്കര്‍ വാങ്ങാന്‍ ഒത്താശ ചെയ്തത്. സംസ്ഥാനത്തെ താമസക്കാരല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിലുള്ള നിയമപരമായ വിലക്ക് മറികടക്കാനായിരുന്നു നിയമഭേദഗതി.

    ReplyDelete