Thursday, October 11, 2012
സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിച്ച് കോണ്‍ഗ്രസ് മുഖപത്രം
കേരളീയ സ്ത്രീത്വത്തെയാകെ അപമാനിച്ച് കോണ്‍ഗ്രസ് മുഖപത്രം. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ഇടിച്ചുതാഴ്ത്തുന്ന തരത്തിലാണ് വീക്ഷണം ദിനപത്രം കുടുംബശ്രീ സമരത്തെ അപഹസിച്ച് രംഗത്തെത്തിയത്. സംസ്ഥാന സമരചരിത്രത്തില്‍ സമാനതകളില്ലാത്ത സഹനസമരത്തിലൂടെ കുടുംബശ്രീയുടെ സംരക്ഷണത്തിനായി സമരം ചെയ്ത കേരളത്തിലെ അമ്മമാരെയും സഹോദരിമാരെയുമാണ് ബുധനാഴ്ച പുറത്തിറങ്ങിയ വീക്ഷണം പത്രം അപമാനിച്ചത്. കോണ്‍ഗ്രസിന്റെ ആഭാസകരമായ സംസ്കാരം വ്യക്തമാക്കുന്ന വാര്‍ത്തയ്ക്കെതിരെ സംസ്ഥാനമൊട്ടുക്ക് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
വീട്ടകങ്ങളില്‍ ഒതുങ്ങിയിരുന്ന അമ്മമാരെയും സഹോദരിമാരെയും അന്തസ്സോടെയും ആത്മാഭിമാനത്തോടെയും തലയുയര്ത്തിനില്ക്കാന് പഠിപ്പിച്ചത് കുടുംബശ്രീ പ്രസ്ഥാനമാണ്. അധ്വാനിച്ച് അഭിമാനബോധത്തോടെ ജീവിക്കുന്ന കേരളത്തിലെ സ്ത്രീ സമൂഹത്തെയാകെ അവഹേളിക്കുന്ന തരത്തിലാണ് വീക്ഷണം വാര്‍ത്ത. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ ഉജ്വലമായ സമരത്തിനു മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ മുട്ടുമടക്കിയതോടെയാണ് നിന്ദ്യമായ പ്രചാരണവുമായി വീക്ഷണം രംഗത്തെത്തിയത്. തലസ്ഥാനഗരത്തിലെ ജനജീവിതം സമരക്കാര്‍ സ്തംഭിപ്പിച്ചെന്നു പറയുന്ന വീക്ഷണത്തിലെ പല പരാമര്‍ശവും സ്ത്രീവിരുദ്ധവും ആഭാസവുമാണ്. എവിടെനിന്നോ വന്ന കുറെ പെണ്ണുങ്ങള് തിരുവനന്തപുരം നഗരത്തെ അശുദ്ധമാക്കിയെന്നും പത്രം പറയുന്നു. സമര വളന്റിയര്‍മാര്‍ ഭക്ഷണം കഴിച്ചതും വീക്ഷണത്തിന് പിടിച്ചിട്ടില്ല. ഇടതുപക്ഷനേതാക്കളെ വ്യക്തിപരമായി അവഹേളിക്കുകയും ചെയ്തു.
സമരം നടന്ന ദിനങ്ങളിലെല്ലാം വളന്റിയര്‍മാര്‍ തന്നെയാണ് സെക്രട്ടറിയറ്റ് പരിസരം വൃത്തിയാക്കിയതും. വീട്ടകം സൂക്ഷിക്കുന്നതരത്തില് ഇവര്‍ സമരപ്പന്തലും പരിസരവും തൂത്തുവൃത്തിയാക്കി. സമരം അവസാനിച്ച ചൊവ്വാഴ്ച പന്തല്‍ മാറ്റുന്നതിന് തൊട്ടുമുമ്പ് റോഡും പരിസരവും സമര വളന്റിയര്‍മാര്‍ വൃത്തിയാക്കി. ഗതാഗതം തടസ്സപ്പെട്ടെന്ന് "കണ്ടെത്തിയ" ലേഖകന്‍, ഇക്കാര്യത്തില്‍ സംശയദൂരീകരണം നടത്താന്‍ ട്രാഫിക് പൊലീസ് സ്റ്റേഷനിലെങ്കിലും ചോദിച്ചാല്‍ മതിയായിരുന്നു. തീറ്റ, കുടി, ആട്ടം, പാട്ട് എന്നിവയ്ക്ക് പണം എവിടെ നിന്നു കിട്ടിയെന്നും വീക്ഷണം ചോദിക്കുന്നു. "2ജിയും ആദര്‍ശും കല്‍ക്കരിപ്പാട ലൈസന്‍സും" ഒന്നും കിട്ടാത്ത പാവപ്പെട്ട അമ്മമാരും പെങ്ങന്മാരും പിരിവെടുത്താണ് സമരത്തിന് എത്തിയത്. ട്രെയിനിലും ബസുകളിലും തിങ്ങിനിറഞ്ഞ് കഷ്ടപ്പെട്ട് യാത്ര ചെയ്ത സ്ത്രീകളുടെ ആത്മാഭിമാനത്തെ ഇടിച്ചുതാഴ്ത്തുകയാണ് വാര്‍ത്തയിലുടനീളം.
അവിഹിതമാര്‍ഗത്തിലൂടെ ജനശ്രീക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിനെതിരെയാണ് സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും രാപ്പകല്‍ സമരത്തിന് എത്തിയത്. രാവും പകലും സമരപ്പന്തലില്‍ കിടന്നുറങ്ങിയവര്‍ക്ക് അമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും ലഭിക്കേണ്ട പരിരക്ഷയാണ് തലസ്ഥാനഗരത്തില്‍ ലഭിച്ചത്. പത്തനംതിട്ട, തൃശൂര്‍, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്ന് കോണ്‍ഗ്രസ്, ബിജെപി അനുഭാവികളായ സ്ത്രീകളും സമരത്തില്‍ ആവേശപൂര്‍വം അണിനിരക്കുകയും ചെയ്തു. സമരം തുടങ്ങിയ നാള് മുതല്‍ അപവാദപ്രചാരണവുമായി എം എം ഹസ്സനും ഏതാനും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
(മനോജ് വാസുദേവ്)
deshabhimani 111012
Labels:
കുടുംബശ്രീ,
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
കേരളീയ സ്ത്രീത്വത്തെയാകെ അപമാനിച്ച് കോണ്‍ഗ്രസ് മുഖപത്രം. സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും ഇടിച്ചുതാഴ്ത്തുന്ന തരത്തിലാണ് വീക്ഷണം ദിനപത്രം കുടുംബശ്രീ സമരത്തെ അപഹസിച്ച് രംഗത്തെത്തിയത്. സംസ്ഥാന സമരചരിത്രത്തില്‍ സമാനതകളില്ലാത്ത സഹനസമരത്തിലൂടെ കുടുംബശ്രീയുടെ സംരക്ഷണത്തിനായി സമരം ചെയ്ത കേരളത്തിലെ അമ്മമാരെയും സഹോദരിമാരെയുമാണ് ബുധനാഴ്ച പുറത്തിറങ്ങിയ വീക്ഷണം പത്രം അപമാനിച്ചത്. കോണ്‍ഗ്രസിന്റെ ആഭാസകരമായ സംസ്കാരം വ്യക്തമാക്കുന്ന വാര്‍ത്തയ്ക്കെതിരെ സംസ്ഥാനമൊട്ടുക്ക് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
ReplyDeleteആറ്റിങ്ങല്‍ നഗരസഭയില്‍ കുടുംബശ്രീ സമരത്തെ വിവാദമാക്കാന്‍ ശ്രമിച്ച പ്രതിപക്ഷം വെട്ടിലായി. അവസാനം രക്ഷപ്പെടാനായി നാണംകെട്ട് ഇറങ്ങിപ്പോക്കും. ചൊവ്വാഴ്ച നഗരസഭയ്ക്കുമുന്നില്‍ നടന്ന സമരത്തില്‍ ചെയര്‍പേഴ്സണ്‍ പങ്കെടുത്തതും പാട്ടുപാടിയതും ശരിയായില്ലെന്നും അവര്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് വി ഉണ്ണിക്കൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബഹളം ആരംഭിച്ചു. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി സെക്രട്ടറിയറ്റിനുമുന്നില്‍ നടത്തിയ നൃത്തത്തെ വൈസ്ചെയര്‍മാന്‍ എം പ്രദീപ് ഓര്‍മിപ്പിച്ചു. ചെയര്‍പേഴ്സണ്‍ എസ് കുമാരിയുടെ വിശദീകരണംപോലും കേള്‍ക്കാന്‍ നില്‍ക്കാതെ വെട്ടിലായ പ്രതിപക്ഷം വാക്കൗട്ട് നടത്തി രക്ഷപ്പെട്ടു. അവനവഞ്ചേരി രാജു, ആര് രാമന്‍കുട്ടി, വി വിശ്വംഭരന് എന്നിവരും ഭരണപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.
ReplyDelete