Wednesday, October 10, 2012

പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തുന്നു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. പുതുതായി നിയമനം ലഭിക്കുന്നവരുടെ വിരമിക്കല്‍ പ്രായം അറുപതാക്കാനാണ് നീക്കം. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷനായിരിക്കും. നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്‍ഷന്‍ പ്രായം അമ്പത്തെട്ടുമാക്കും. ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ വിശദറിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് അറിയുന്നു. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. പെന്‍ഷന്‍ പ്രായം 55ല്‍നിന്ന് 56ലേക്ക് ഉയര്‍ത്തിയതും സമീപകാലത്താണ്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍തീരുമാനം ഉണ്ടാകുന്നതോടെ പിഎസ്സി വഴിയുള്ള എല്ലാ നിയമനങ്ങളും നിലയ്ക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് നിലവിലുള്ള ആയിരക്കണക്കിന് റാങ്ക്ലിസ്റ്റുകളെ പ്രതികൂലമായി ബാധിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്കൊപ്പം നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ഇതോടെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതാകും.

deshabhimani 101012

1 comment:

  1. Interestingly, it is because of the LDF government, the ranklist holders are suffering now. Their pension unification delayed appointments almost by one year. Only now, the appointment at least moves forward. We must call a spade a spade.

    A CPM activist..

    ReplyDelete