ഗ്യാസ് ദൗര്‍ലഭ്യവും ഇന്ധനവിലയും ജനജീവിതം ദുസ്സഹമാക്കും
പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനെതിരെയും ഇന്ധന വില വര്‍ധനക്കെതിരെയും സിപിഐ എം പ്രക്ഷോഭമാരംഭിക്കുമെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച റീഫില്ലിങ്ങ്-വിതരണ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ജനങ്ങളുടെ അമര്‍ഷം വന്‍തോതില്‍ ഉയരുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഗ്യാസ് ദൗര്‍ലഭ്യവും ഇന്ധനവിലയും ജനജീവിതം ദുസ്സഹമാക്കും. കോര്‍പറേറ്റുകള്‍ക്ക് ഇളവു നല്‍കാം ജനങ്ങള്‍ക്കു നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 75 ശതമാനവും പാചകവാതകം ഉപയോഗിക്കുന്നവരാണ്. വര്‍ഷത്തില്‍ സബ്സിഡിയോടെ 6 സിലിണ്ടര്‍ മാത്രമാക്കി. 6 സിലിണ്ടര്‍ കൊണ്ട് ഒന്നുമാവില്ലെന്ന് സര്‍ക്കാരിന് അറിയാം. എന്നിട്ടും സബ്സിഡിയുള്ള സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചു.
പാചകവാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന്റെ പ്രശ്നം പരിഹരിക്കണമെങ്കില്‍ മാസത്തില്‍ ഒരു സിലിണ്ടര്‍ വീതം നല്‍കണം. സബ്സിഡിയില്ലാതെ വില 942 രൂപയാണ്. സിലിണ്ടര്‍ എണ്ണം പരിമിതപ്പെടുത്തിയത് പൂര്‍ണ്ണമായും റദ്ദാക്കണം. 22000 കോടി രൂപയില്ലാത്തതിനാല്‍ സബ്സിഡി എടുത്തു കളഞ്ഞ സര്‍ക്കാര്‍ അഞ്ചരലക്ഷം കോടിയാണ് കോര്‍പറേറ്റുകള്‍ക്ക് ഇളവ് നല്‍കിയത്. വര്‍ഷം 2025441 കോടിയാണ് ജനങ്ങള്‍ സര്‍ക്കാരിന് നികുതി നല്‍കുന്നത്. മണ്ണെണ്ണയും വിറകും കിട്ടാത്ത സാഹചര്യത്തില്‍ വീട്ടമ്മമാര്‍ പാചകം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. എണ്ണക്കമ്പനികളുടെ നഷ്ടത്തെപ്പറ്റി സര്‍ക്കാര്‍ പറയുമ്പോള്‍ കമ്പനികള്‍ക്ക് കാണിക്കാന്‍ ലാഭക്കണക്കു മാത്രമേയുള്ളു. ഒഎംജിസി ആദ്യപാദത്തില്‍ തന്നെ 25123 കോടിയും ഐഒസി 4265 കോടിയും എച്ച്പിസി 900 കോടിയും ഭാരത് പെട്രോളിയം 1519 കോടിയും ലാഭമുണ്ടാക്കി. നമ്മുടെ അയല്‍രാജ്യങ്ങളില്‍ പെട്രോളിയം ഉല്പന്നങ്ങള് കുറഞ്ഞ വിലക്കാണ് വില്‍ക്കുന്നത്.
നമ്മുടെ രാജ്യത്ത് എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് കൂടിയ വിലയാണ്. ഒരു ഭാഗത്ത് പെട്രോള്‍ വില വര്‍ധിക്കുന്നു. പാചകവാതകം കിട്ടാക്കനിയാവുന്നു. വീട്ടമ്മമാര്‍ വിതരണകേന്ദ്രങ്ങളില്‍ തിങ്ങിക്കൂടുകയാണ്. പെര്‍മിറ്റിന് കടുത്ത നിയന്ത്രണം വന്നു. വിലവര്‍ധനവ് പിന്‍വലിച്ച് സിലിണ്ടര്‍ എണ്ണം കൂട്ടണം. കടുത്ത നിബന്ധനകള്‍ കൊണ്ട് ഉപയോക്താക്കളെ വിഷമിപ്പിക്കരുതെന്നും പിണറായി പറഞ്ഞു. സെക്രട്ടറിയറ്റ് പടിക്കല്‍ കുടുംബശ്രീ സംരക്ഷണസമിതി നടത്തുന്ന സമരം സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കുടുംബശ്രീ വഴി നടപ്പാക്കിയ ഗ്രാമീണ ഉപജീവന മിഷന് തുടര്‍ന്നും നടപ്പാക്കണം. എഡിഎസ് വഴി തൊഴിലുറപ്പു പദ്ധതി മാറ്റുമാരെ ചുമതലപ്പെടുത്തണം. കുടുംബശ്രീ വായ്പയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്കു നല്കിയ പലിശ ഇളവു അനുവദിക്കണം. ജനശ്രീ ഡയറക്ടര്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണം. കുടുംബശ്രീ അംഗങ്ങളെ ജനശ്രീയില്‍ ചേര്‍ക്കുന്നത് ഇരട്ട മൈക്രോഫിന്‍ അംഗത്വം വരും. പൊതുഫണ്ട് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ സംഘടനക്ക് കൊടുത്തത് തിരിച്ചുപിടിക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വീട്ടമ്മമാര്‍ നടത്തുന്ന രാപ്പകല്‍ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ അജന്‍ഡ: ആര്‍എസ്എസ് നീക്കം ശക്തമായി ചെറുക്കും
ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ആര്‍എസ്എസ് നീക്കം അതിശക്തമായി ചെറുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമാക്കി. മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ശക്തികളും വിഭാഗങ്ങളും ആര്‍എസ്എസിന്റെ ഈ നീക്കം എതിര്‍ക്കണം. വിജയിപ്പിക്കാന്‍ കഴിയാതെ പോയ വര്‍ഗീയ അജന്‍ഡ ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോയെന്നാണ് ആര്‍എസ്എസ് നോക്കുന്നത്. ഇത് എതിര്‍ത്ത് പരാജയപ്പെടുത്താന്‍ മതനിരപേക്ഷശക്തികള്‍ തയ്യാറാകണം. സിപിഐ എം അതിന്റെ മുന്‍പന്തിയിലുണ്ടാകുമെന്ന് പിണറായി പറഞ്ഞു. സിപിഐ എമ്മും ആര്‍എസ്എസും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആര്‍എസ്എസ് മാസികയിലെ ലേഖനം സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പിണറായി.
ആര്‍എസ്എസിനോടുള്ള പാര്‍ടി നിലപാടില്‍ അവ്യക്തതയൊന്നുമില്ലെന്ന് പിണറായി പറഞ്ഞു. ആര്‍എസ്എസിന് പ്രതികാരംചെയ്യാന്‍ മുസ്ലിമിനെ കിട്ടിയാല്‍ മതി. അതാണ് ചെങ്ങന്നൂരില്‍ കണ്ടത്. അവിടെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി. രണ്ടു മുസ്ലിം ചെറുപ്പക്കാരെ ഭീകരമായി ആക്രമിച്ചാണ് ആര്‍എസ്എസ് ഇതിന് പ്രതികാരം ചെയ്തത്. അതിലൊരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. കൊലപാതകം നടത്തിയത് ക്യാമ്പസ് ഫ്രണ്ടാണ്. ആര്‍എസ്എസുകാര്‍ പ്രതികാരംചെയ്തത് മുസ്ലിം ചെറുപ്പക്കാരോടും. ഇതാണ് ആര്‍എസ്എസ്. ഇതാണ് ആര്‍എസ്എസിന്റെ സംസ്കാരം. ഇതാണ് വര്‍ഗീയ സംഘടനകളുടെ ആപല്‍ക്കരമായ പ്രവൃത്തി. അവരെ ആരും വെള്ളപൂശേണ്ട. ഞങ്ങളുടെ ചെലവില്‍ വെള്ളപൂശാന്‍ ഒട്ടും പുറപ്പെടേണ്ട- പിണറായി വ്യക്തമാക്കി.
ബോധപൂര്‍വം ഹൈന്ദവ വര്‍ഗീയത വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അവരുടെ ശ്രമം ശക്തമായി. കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി യുഡിഎഫ് ഘടകകക്ഷികളും നേതാക്കളും പരസ്യമായി പറഞ്ഞു. ജാതി സംഘടനകള്‍ യോജിപ്പെന്ന മുദ്രാവാക്യവുമായി ഇതിനിടയില്‍ രംഗത്തിറങ്ങി. സംഘടനകള്‍ യോജിക്കുന്നതിനെ തടയേണ്ട കാര്യമില്ല. എന്നാല്‍, എന്തായിരുന്നു ലക്ഷ്യം? ഹൈന്ദവ ഏകീകരണമെന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍എസ്എസ് മറനീക്കി രംഗത്തുവന്നു. ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിശക്തമായി ഇത് എതിര്‍ക്കണം. ആര്‍എസ്എസ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് ഗൗരവമായി പരിശോധിക്കാന്‍ മതനിരപേക്ഷതയില്‍ വിശ്വാസമുള്ള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയ്യാറാകണമെന്നും പിണറായി പറഞ്ഞു.
deshabhimani 081012
ഹൈന്ദവ ഏകീകരണത്തിന്റെ മറവില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ആര്‍എസ്എസ് നീക്കം അതിശക്തമായി ചെറുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമാക്കി. മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ശക്തികളും വിഭാഗങ്ങളും ആര്‍എസ്എസിന്റെ ഈ നീക്കം എതിര്‍ക്കണം. വിജയിപ്പിക്കാന്‍ കഴിയാതെ പോയ വര്‍ഗീയ അജന്‍ഡ ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമോയെന്നാണ് ആര്‍എസ്എസ് നോക്കുന്നത്. ഇത് എതിര്‍ത്ത് പരാജയപ്പെടുത്താന്‍ മതനിരപേക്ഷശക്തികള്‍ തയ്യാറാകണം. സിപിഐ എം അതിന്റെ മുന്‍പന്തിയിലുണ്ടാകുമെന്ന് പിണറായി പറഞ്ഞു. സിപിഐ എമ്മും ആര്‍എസ്എസും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആര്‍എസ്എസ് മാസികയിലെ ലേഖനം സംബന്ധിച്ച ചോദ്യത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പിണറായി.
ReplyDelete